ഹോസ്പിറ്റലിറ്റി അസിസ്റ്റൻറ്
യോഗ്യത എസ്എസ്എൽസി, സർട്ടിഫിക്കറ്റ് ഡിപ്ലോമ ഇൻ ഹോസ്പിറ്റാലിറ്റി അല്ലെങ്കിൽ ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്മെൻറ് ആൻഡ് കാറ്ററിങ് സയൻസ്. കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം

തിരുവനന്തപുരം : കോളേജ് ഓഫ് എൻജിനീയറിംഗിൽ ഹോസ്പിറ്റലിറ്റി അസിസ്റ്റൻറ് താൽക്കാലിക തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ (675 രൂപ) ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. യോഗ്യത എസ്എസ്എൽസി, സർട്ടിഫിക്കറ്റ് ഡിപ്ലോമ ഇൻ ഹോസ്പിറ്റാലിറ്റി അല്ലെങ്കിൽ ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്മെൻറ് ആൻഡ് കാറ്ററിങ് സയൻസ്. കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം. പ്രായപരിധി 41 വയസ്സ്. താല്പര്യമുള്ളവർ അപേക്ഷാഫോമിന്റെ മാതൃക www.cet.ac.in എന്ന വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ, പകർപ്പ് എന്നിവ സഹിതം ജൂൺ 14 ന് രാവിലെ 11 മണിക്ക് കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്. യോഗ്യത ഇല്ലാത്തവരും അധിക യോഗ്യതയുള്ള വരും ഇൻറർവ്യൂവിൽ പങ്കെടുക്കേണ്ടതില്ല.