വീട്ടിലേക്കുള്ള വഴിയിൽ കാട്ടാനയുടെ ആക്രമണം; ആദിവാസി യുവാവിന് പരിക്ക്
അഗളി കൂടന്‍ചാള ഊരിലെ ഈശ്വരനാണ് (34) പരിക്കേറ്റത്.

പാലക്കാട്: അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവിന് പരിക്ക്. അഗളി കൂടന്‍ചാള ഊരിലെ ഈശ്വരനാണ് (34) പരിക്കേറ്റത്. ഞായറാഴ്ച രാത്രി ജോലി കഴിഞ്ഞ് ഊരിലേക്ക് വരികയായിരുന്ന ഈശ്വരനു നേരെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു.
തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റെങ്കിലും ഓടി രക്ഷപ്പെട്ട ഈശ്വരന് അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറി. ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന്റെ വാരിയെല്ലിനും പല്ലിനും പൊട്ടലുള്ളതായി ഡോക്ടര്‍മാര്‍ പറഞ്ഞു.