വയനാട് ജില്ലയിൽ സകൂൾ ബസുകളുടെ പരിശോധന ആരംഭിച്ചു
വാഹനം വിദ്യാർഥികളെ കയറ്റി പൊതുനിരത്തുകളിൽ സർവ്വീസ് നടത്താൻ യോഗ്യമാണോ എന്നതിനെ കുറിച്ചാണ് മോട്ടോർവാഹന വകുപ്പ് പരിശോധന നടത്തുന്നത്.
വയനാട് : ജില്ലയിൽ സകൂൾ ബസുകളുടെ പരിശോധന ആരംഭിച്ചു. വാഹനം വിദ്യാർഥികളെ കയറ്റി പൊതുനിരത്തുകളിൽ സർവ്വീസ് നടത്താൻ യോഗ്യമാണോ എന്നതിനെ കുറിച്ചാണ് മോട്ടോർവാഹന വകുപ്പ് പരിശോധന നടത്തുന്നത്.വാഹനം പരിശോധിച്ച് ചെക്ക് സ്ലിപ്പ് ഒട്ടിക്കുന്ന വാഹനങ്ങൾക്ക് മാത്രമേ സർവ്വീസ് നടത്താൻ അനുവാദമുള്ളൂ. ജില്ലയിൽ അഞ്ഞൂറോളം സ്കൂൾ ബസുകളുണ്ട്. ചക്രങ്ങൾ, ബ്രേക്ക്, വൈപ്പർ, ലൈറ്റ്‌സ്, എന്നിവ കൃത്യമായി പരിശോധിച്ച് കുഴപ്പങ്ങളില്ല എന്ന് പരിശോധനയിൽ ഉറപ്പുവരുത്തും. വിദ്യാവാഹൻ ആപ്പുമായി ബസ് ബന്ധിപ്പിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും.