റേഡിയോളജിസ്റ്റ് താത്കാലിക നിയമനം
യോഗ്യത: എംഡി/ഡിഎ൯ബി (റേഡിയോ ഡയഗണോസിസ്) (Radio Diagnosis) ഡിഎംആർഡിയും ടിസിഎംസി രജിസട്രേഷനും.
 
                                    എറണാകുളം : സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റേഡിയോളജിസ്റ്റ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ താത്കാലിക നിയമനം നടത്തുന്നു. പ്രായപരിധി 01.01.2024 ന് 25-60. യോഗ്യത: എംഡി/ഡിഎ൯ബി (റേഡിയോ ഡയഗണോസിസ്) (Radio Diagnosis) ഡിഎംആർഡിയും ടിസിഎംസി രജിസട്രേഷനും. താത്പര്യമുള്ളവർ, യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും, പകർപ്പും സഹിതം ജൂൺ 12 ന് (ബുധനാഴ്ച) എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ സൂപ്രണ്ട് ഓഫീസിന് സമീപത്തുളള കൺട്രാേൾ റൂമിൽ രാവിലെ 11.15 ന് നടക്കുന്ന ഇൻ്റവ്യൂവിൽ പങ്കെടുക്കണം. രജിസ്ട്രേഷൻ അന്നേ ദിവസം രാവിലെ 10.20 മുതൽ 11 വരെ മാത്രമായിരിക്കും.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            