കാസർകോട് കുടുംബശ്രീ ജില്ലാ മിഷനും ജില്ലാ തദ്ദേശസ്വയംഭരണ വകുപ്പ് ഓഫീസുമായി ചേർന്നു ഡിജി കേരളം പദ്ധതി ജില്ലാ തല അവലോകനം നടത്തി
തദ്ദേശ സ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ ജെയ്സൺ മാത്യു അവലോകന യോഗം ഉദ്ഘാടനം ചെയ്തു
കാസർകോട് : കുടുംബശ്രീ ജില്ലാ മിഷനും ജില്ലാ തദ്ദേശസ്വയംഭരണ വകുപ്പ് ഓഫീസുമായി ചേർന്നു ഡിജി കേരളം പദ്ധതി ജില്ലാ തല അവലോകനം നടത്തി. തദ്ദേശ സ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ ജെയ്സൺ മാത്യു അവലോകന യോഗം ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ടി.ടി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ടി വി സുഭാഷ്, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ മാരായ ഡി ഹരിദാസ്, സി എച്ച് ഇഖ്ബാൽ എന്നിവർ സംസാരിച്ചു. ജില്ലയിലെ മുഴുവൻ തദ്ദേശ സ്ഥാപനകളിലെയും അസിസ്റ്റൻറ് സെക്രട്ടറിമാർ, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൻമാർ, അക്കൗണ്ടന്റുമാർ, കുടുംബശ്രീ ജില്ലാ മിഷൻ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഡിജി കേരളം പദ്ധതി സർവേ ജൂലൈയിൽ തന്നെ പൂർത്തിയാക്കുവാൻ തീരുമാനിച്ചു. യോഗത്തിൽ അതിദാരിദ്ര്യ നിർമാർജന പദ്ധതി, മാലിന്യമുക്ത നവകേരളം എന്നീ പദ്ധതികൾ കുടുംബശ്രീ യുമായി സംയോജിച്ച് സമയബന്ധിതമായി പൂർത്തിയാക്കുവാനും തീരുമാനിച്ചു.