കനത്ത മഴയിൽ പെരിയാർ കരകവിഞ്ഞൊഴുങ്ങുന്നു;ഭൂതത്താൻകെട്ട് അണക്കെട്ടിന്റെ 15 ഷട്ടറുകൾ നിലവിൽ തുറന്നിട്ടുണ്ട്
ആലുവ ശിവക്ഷേത്രത്തിന്റെ മേൽക്കൂര വരെ വെള്ളത്തിനടിയിലായി

എറണാകുളം : കനത്ത മഴയിൽ പെരിയാർ കരകവിഞ്ഞൊഴുങ്ങുന്നു. ആലുവ ശിവക്ഷേത്രത്തിന്റെ മേൽക്കൂര വരെ വെള്ളത്തിനടിയിലായി. ഭൂതത്താൻകെട്ട് അണക്കെട്ടിന്റെ 15 ഷട്ടറുകൾ നിലവിൽ തുറന്നിട്ടുണ്ട്. ഒഴുകിയെത്തുന്ന വെള്ളം മുഴുവൻ പെരിയാറിലേക്കാണ് ഒഴുക്കിവിടുന്നത്. ആലുവയിലെയും പരിസര പ്രദേശങ്ങളിലെയും താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. 2019 നുശേഷം ഇത്രയും ഉയരത്തിലേക്ക് ജലം എത്തിയിട്ടില്ലെന്നാണ് അധികൃതർ നൽകുന്ന വിവരം