ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ 30.
എറണാകുളം : വ്യവസായിക പരിശീലന വകുപ്പിന്റെ കീഴിൽ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള 2 ഐ.ടി.ഐകളിലായി 13 ട്രേഡുകളിൽ കേരള തൊഴിലാളി ക്ഷേമനിധി ബോർഡിലെ തൊഴിലാളികളുടെ മക്കൾക്ക് 260 സീറ്റുകൾ സംവരണം ചെയ്തിട്ടുള്ളതിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന ബോർഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കൾക്ക് പ്രവേശനത്തിന് കേരള തൊഴിലാളി ക്ഷേമനിധി ബോർഡിൻ്റെ വെബ് സൈറ്റ് ആയ www.labourwelfarefund.in വഴി ഓൺലൈനായി അപേക്ഷിക്കാം.. അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ 30. കൂടുതൽ വിവരങ്ങൾ വെബ് സൈറ്റിൽ ലഭ്യമാണ്.പ്രവേശനത്തിന് സർക്കാർ നിശ്ചയിച്ചിരിക്കുന്ന അടിസ്ഥാനയോഗ്യത പത്താം ക്ലാസാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 300 രൂപ ബോർഡിൽ നിന്നും സ്റ്റൈപന്റ് നൽകും.
What's Your Reaction?