2027-ഓടെ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകും;ഐ.എം.എഫ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ ഗീതാ ഗോപിനാഥ്

ന്യൂഡൽഹി: ഇന്ത്യയുടെ സാമ്പത്തിക വളർച്ച പ്രതീക്ഷിച്ചതിലും മികച്ചതാണെന്നും 2027-ഓടെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി രാജ്യം മാറുമെന്നാണ് പ്രതീക്ഷയെന്നും ഐ.എം.എഫ് (അന്താരാഷ്ട്ര നാണയനിധി) ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ ഗീതാ ഗോപിനാഥ്.വിവിധ ഘടകങ്ങളാൽ നയിക്കപ്പെടുന്ന ഇന്ത്യയുടെ സാമ്പത്തിക വളർച്ച പ്രതീക്ഷിച്ചതിലും മികച്ചതാണ്. കഴിഞ്ഞ സാമ്പത്തിക വർഷം ഞങ്ങൾ പ്രതീക്ഷിച്ചതിലും ഏറെ മെച്ചപ്പെട്ടതായിരുന്നു രാജ്യത്തിന്റെ സാമ്പത്തിക വളർച്ച. ഈ സാമ്പത്തിക വർഷത്തിലും ഇത് പ്രതിഫലിക്കും', അവർ പറഞ്ഞു.