*ലോക്‌സഭാ തെരഞ്ഞെടുപ്പ്* *ജീവനക്കാര്‍ക്ക് അവധി*
ഏപ്രില്‍ 26 ന് ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാ സര്‍ക്കാര്‍ ഓ ഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും

വയനാട് : ഏപ്രില്‍ 26 ന് ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. 1951 ലെ ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 135 ബി അനുസരിച്ചാണ് അവധി. സ്വകാര്യ വാണിജ്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും വേതനത്തോട് കൂടി ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം അവധിയായിരിക്കും. അവധി നിഷേധിക്കുന്ന തൊഴിലുടമക്കെതിരെ നിയമാനുസൃത നടപടി സ്വീകരിക്കും.