മാങ്കുളം അമ്പതാം മൈലില്‍ വയോധികന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
പാറേക്കുടിയില് സ്വദേശി തങ്കച്ചന് ആണ് മരിച്ചത്.
ഇടുക്കി: മാങ്കുളം അമ്പതാം മൈലില്‍ വയോധികന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. പാറേക്കുടിയില് സ്വദേശി തങ്കച്ചന് ആണ് മരിച്ചത്.തിങ്കളാഴ്ച രാത്രി എട്ടോടെയാണ് ഇയാളെ നാട്ടുകാര്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഇയാളും മകനും തമ്മില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെന്നാണ് വിവരം. മകന് തിങ്കളാഴ്ച വീട്ടില്‍ എത്തിയിരുന്നെന്നും നാട്ടുകാര്‍ പറയുന്നു.മകനെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും ചോദ്യം ചെയ്ത് വരികയാണെന്നും പോലീസ് അറിയിച്ചു. മൂന്നാര്‍ എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സ്ഥലത്ത് പരിശോധന നടത്തുകയാണ്.