അക്ഷയ പദ്ധതിയിൽ ഉടൻ വലിയ മാറ്റങ്ങൾ ഉണ്ടാവും: ടി.ഒ.മോഹനൻ എം എൽ എ

Nov 14, 2026
അക്ഷയ പദ്ധതിയിൽ ഉടൻ വലിയ മാറ്റങ്ങൾ ഉണ്ടാവും: ടി.ഒ.മോഹനൻ എം എൽ എ
അക്ഷയ പദ്ധതിയിൽ ഉടൻ വലിയ മാറ്റങ്ങൾ ഉണ്ടാവും: ടി.ഒ.മോഹനൻ എം എൽ എ

ജനങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന സർക്കാർ സേവനങ്ങൾ ജനങ്ങളിൽ എത്തിക്കുന്ന അക്ഷയ പദ്ധതിയിൽ വലിയ മാറ്റങ്ങൾ ഉടൻ ഉണ്ടാകുമെന്ന് ടി.ഒ. മോഹനൻ എം.എൽ.എ പ്രസ്താവിച്ചു. നവംബർ 14, 15 തീയ്യതികളിലായി കണ്ണൂർ റെയിൻബോ ഹോട്ടലിൽവെച്ച് നടക്കുന്ന സംസ്ഥാനത്തെ അക്ഷയ സംരംഭകരുടെ സംഘടനയായ ഫോറം ഓഫ് അക്ഷയ സെന്റർ എന്റർപ്രെനേർസ് (FACE) സംസ്ഥാന പ്രതിനിധി സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മരണമടഞ്ഞ അക്ഷയ സംരംഭകയായ സുനിതയുടെ കുടുംബത്തിനുള്ള അക്ഷയ കെയർ കുടുംബസാഹായ ഫണ്ട് ചടങ്ങിൽവെച്ച് എ.എൽ.എ വിതരണം ചെയ്തു. ഫേസ് സംസ്ഥാന പ്രസിഡന്റ് സ്റ്റീഫൻ ജോൺ അധ്യക്ഷനായിരുന്നു.സംസ്ഥാന സെക്രട്ടറി സദാനന്ദൻ എ.പി. പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന ട്രഷറർ സി.വൈ നിഷാന്ത് സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിച്ചു. പ്രമോദ്.കെ. റാം ശ്രദ്ധാജ്ഞലി അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ നസീർ ആലപ്പുഴ, പ്രദീപ് മംഗലത്ത്, സജയകുമാർ ഫേസ് സംസ്ഥാന കൺവീനർമാരായ ബിജു പൂക്കാട്, ശിവപ്രസാദ് ആലപ്പുഴ , പ്രദീഷ് കോട്ടയം അക്ഷയ കെയർ ചെയർമാൻ ജെഫേഴ്സൻ മാത്യൂ തുടങ്ങിയവർ സംസാരിച്ചു. ഫേസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് മാത്യൂ ജോൺ സ്വാഗതവും മെഹർഷ മലപ്പുറം നന്ദിയും പറഞ്ഞു. സംസ്ഥാന കൺവെൻഷന്റെ ഭാഗമായി ലീഡർഷിപ്പ് ട്രൈനിങ്, കലാ സാംസ്കാരിക പരിപാടികൾ, പുതിയ പ്രൊജക്ടുകളുടെ വിശദീകരണം എന്നിവ നടക്കും.