കുറുവാമൂഴി -ഓരുങ്കൽ റോഡിലെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കണം ,ചീഫ് വിപ്പ് പ്രൊഫ .എൻ ജയരാജ് എം എൽ എ ക്കു മുമ്പാകെ നിവേദനവുമായി നാട്ടുകാർ
കുടിവെള്ളത്തിന് ബുദ്ധിമുട്ടുന്നു , പൈപ്പുകളിൽ വെള്ളം എത്തിക്കണം
എരുമേലി : ശബരിമല പാതയിലെ കുറുവാമൂഴി -ഓരുങ്കൽ റോഡിലെ പ്രശ്നങ്ങൾക്ക് പരിഹാരം തേടി ഓരുങ്കൽത്തടം റെസിഡൻസ് അസോസിയേഷൻ ചീഫ് വിപ്പ് പ്രൊഫ .എൻ ജയരാജ് എം എൽ എ ക്കു മുമ്പാകെ നിവേദനം നൽകി .കുരുവാമൂഴിയിലും ഓരുങ്കൽ തടത്തിലും ഹൈമാസ്റ്റ് ലൈറ്റ് ,റോഡിനിരുവശത്തുമുള്ള കട്ടിങ്ങുകൾ നികത്തുക ,വഴിവിളക്കുകൾ സ്ഥാപിക്കുക കാടുകൾ തെളിക്കുക,കുടിവെള്ളത്തിന് ബുദ്ധിമുട്ടുന്നു , പൈപ്പുകളിൽ വെള്ളം എത്തിക്കണം തുടങ്ങി ചീഫ് വിപ്പിനുമുന്നിൽ പ്രശ്നങ്ങൾ ഒന്നൊന്നായി തങ്ങളുടെ എം എൽ എ മുമ്പാകെ ഓരുങ്കൽ നിവാസികൾ അവതരിപ്പിച്ചു .എല്ലാം ക്ഷമയോടെ കേട്ടിരുന്ന ചീഫ് വിപ്പ് എല്ലാത്തിനും പരിഹാരം ഉണ്ടാക്കുവാൻ വേണ്ടത് ചെയ്യാം എന്ന് ഉറപ്പു നൽകിയിട്ടുണ്ട് .ഓരുങ്കൽത്തടം റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് മുഹമ്മദ് ഇസ്മായിൽ പഴയതാവളം ,സെക്രട്ടറി സാജൻ വർഗീസ് ,ഖജാൻജി ടി ജെ ചാക്കോ എന്നിവരുടെ നേത്രത്വത്തിലാണ് നിവേദനം നൽകിയത് .