സാമ്പത്തിക തട്ടിപ്പ് കേസിൽ ചിട്ടിക്കമ്പനി ഉടമയും കുടുംബവും അറസ്റ്റിൽ
നിക്ഷേപകരുടെ പരാതിയെ തുടർന്ന് രാവിലെ ഒമ്പത് മണിയോടെ വീട്ടിലെത്തിയാണ് രാജുവിനെയും കുടുംബാംഗങ്ങളെയും തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്.

തിരുവല്ല: സാമ്പത്തിക തട്ടിപ്പ് കേസിൽ തിരുവല്ല ആസ്ഥാനമായി പ്രവർത്തിക്കുന്ന നെടുംപറമ്പിൽ ചിറ്റ്സ് ആൻഡ് ഫിനാൻസ് ഉടമ എൻ.എം. രാജുവും കുടുംബവും അറസ്റ്റിൽ. രാജുവിന്‍റെ ഭാര്യ ഗ്രേസ് രാജു, മക്കൾ അലൻ ജോർജ്, ആൻസൺ ജോർജ് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.നിക്ഷേപകരുടെ പരാതിയെ തുടർന്ന് രാവിലെ ഒമ്പത് മണിയോടെ വീട്ടിലെത്തിയാണ് രാജുവിനെയും കുടുംബാംഗങ്ങളെയും തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്.അറസ്റ്റ് വിവരം അറിഞ്ഞതിന് പിന്നാലെ നിക്ഷേപകർ പൊലീസ് സ്റ്റേഷനിലേക്ക് എത്തുന്നുണ്ട്. പരാതിക്കാരിലേറെയും സ്ഥിരം നിക്ഷേപകരാണ്.