വിഷൻ വളയം പദ്ധതിയുടെ ഭാഗമായി കുട്ടികൾക്കായുള്ള വോളിബോൾ പരിശീലന ക്യാമ്പ് ആരംഭിച്ചു
വളയം ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ പുലർച്ചെ അഞ്ച് മണി മുതലാണ് പരിശീലനം
വളയം: വളയം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന വിഷൻ വളയം പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ കുട്ടികൾക്കായുള്ള വോളിബോൾ പരിശീലന ക്യാമ്പ് ആരംഭിച്ചു. വളയം ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ പുലർച്ചെ അഞ്ച് മണി മുതലാണ് പരിശീലനം. എട്ട് മുതൽ 20 വയസ് വരെയുള്ള കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. വോളിബോൾ താരം കിഷോർകുമാർ ഉൾപ്പടെയുള്ളവർ പരിശീലനം നൽകാൻ എത്തിച്ചേരും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷ് ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. പി.പി. സജിലേഷ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പി.സി. ഷാജി, നംഷീദ് ചെറുമോത്ത്, വി.കൈലാസൻ എന്നിവർ പ്രസംഗിച്ചു. പി.പി. ഷൈജു, അൻസാർ ടി.പി എന്നിവരാണ്.