തുടി വാർഷികവും വട്ടക്കളി മത്സരവും 12ന്
ഏച്ചോം തുടി ആദിവാസി പഠന കേന്ദ്രത്തിന്റെ ഇരുപത്തിയെട്ടാം വാർഷികാഘോഷം 10 ,11 , 12 തീയതികളിൽ നടക്കും
കൽപ്പറ്റ: ഏച്ചോം തുടി ആദിവാസി പഠന കേന്ദ്രത്തിന്റെ ഇരുപത്തിയെട്ടാം വാർഷികാഘോഷം 10 ,11 , 12 തീയതികളിൽ നടക്കും. ആദിവാസി ഗ്രാമോത്സവം എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ കൽപ്പറ്റയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 10ന് വിവിധ കലാകായിക മത്സരങ്ങൾ ,11 ന് വ്യക്തിത്വ ശാക്തീകരണം തിരിച്ചറിവിലൂടെ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കും . 12ന് വട്ടക്കളി മത്സരം നടക്കും. ആദ്യ മൂന്ന് സ്ഥാനക്കാർക്ക് ട്രോഫിയും ക്യാഷ് അവാർഡും നൽകും. പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആസ്യ ഉദ്ഘാടനം ചെയ്യും.ഡയറക്ടർ ഫാ.ജേക്കബ് കുമ്മിണിയിൽ, സോന ജാസ്മിൻ, പ്രീത കെ. വെളിയൻ, രാജേഷ് അഞ്ചിലൻ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
What's Your Reaction?