ശബരിമല തീർത്ഥാടന മുന്നൊരുക്കം: അവലോകന യോഗം നിലയ്ക്കലിൽ

Oct 17, 2026
ശബരിമല തീർത്ഥാടന മുന്നൊരുക്കം: അവലോകന യോഗം നിലയ്ക്കലിൽ

post

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടന മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായുള്ള ഉന്നതതല അവലോകന യോഗത്തിനായി മുഖ്യമന്ത്രി വി.ഡി. സതീശൻ നിലയ്ക്കലിലെത്തി. നിലയ്ക്കൽ ഗസ്റ്റ് ഹൗസിൽ വച്ച് നടക്കുന്ന യോഗത്തിൽ തീർത്ഥാടകർക്കായുള്ള സൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും മുഖ്യമന്ത്രി നേരിട്ട് വിലയിരുത്തി.

മന്ത്രിമാരായ കെ. മുരളീധരൻ, പി.സി. വിഷ്ണുനാഥ്, ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ, എം.പിമാരായ ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയ ജനപ്രതിനിധികളും തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭാരവാഹികളും വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കടുത്തു. നിലയ്ക്കൽ ബസ് സ്റ്റേഷനിൽ മുഖ്യമന്ത്രി നേരിട്ടെത്തി സ്ഥിതി​ഗതികൾ പരിശോധിച്ചു.

മകരവിളക്ക് തീർത്ഥാടന മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായുള്ള ഉന്നതതല അവലോകന യോഗം പമ്പയിൽ.ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ്, ദേവസ്വം മന്ത്രി കെ. മുരളീധരൻ, ട്രാവൻകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ, പത്തനംതിട്ട എം.പി ആന്റോ ആന്റണി, സംസ്ഥാന പോലീസ് മേധാവി, വിവിധ എം.എൽ.എമാർ, മറ്റ് വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

തീർത്ഥാടന കാലത്ത് പമ്പയിലും സന്നിധാനത്തിലും നിലയ്ക്കലിലും ഒരുക്കേണ്ട കുടിവെള്ളം, വെളിച്ചം, ആരോഗ്യ സേവനങ്ങൾ, ഗതാഗത സൗകര്യങ്ങൾ, കെ.എസ്.ആർ.ടി.സി സർവീസുകൾ, ശുചീകരണം തുടങ്ങിയ പ്രാഥമിക സൗകര്യങ്ങൾ യോഗത്തിൽ വിശദമായി അവലോകനം ചെയ്യും.

ഭക്തജനങ്ങൾക്ക് സുഗമവും സുരക്ഷിതവുമായ തീർത്ഥാടനം ഉറപ്പാക്കാനുള്ള അവസാനഘട്ട പ്രവർത്തനങ്ങളിലാണ് സർക്കാർ.

Jeferson Mathew Thrissur iRINJALAKUDA AREA RELATED NEWS REPORTING , LAST 18 YEARS RUNNING AKSHAYA CENTRE IN IRINJALAKUDA TOWN