കാന്റീൻ നടത്തിപ്പിന് അപേക്ഷിക്കാം
വഞ്ചിയൂർ സൈനിക വിശ്രമ കേന്ദ്രത്തിനോട് അനുബന്ധിച്ച് പ്രവർത്തിച്ചിരുന്ന ഭക്ഷണ കാന്റീൻ രണ്ട് വർഷത്തേയ്ക്ക് പ്രതിമാസ വാടക വ്യവസ്ഥയിൽ ഏറ്റെടുത്ത് നടത്തുന്നതിന് വിമുക്തഭടന്മാർ, വീരനാരികൾ, വിമുക്തഭടന്മാരുടെ സ്വയം സഹായ സംഘങ്ങൾ എന്നിവരിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചു. ലേലത്തിൽ പങ്കെടുക്കുന്നവർ നിരതദ്രവ്യമായി 500 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് ദർഘാസിനൊപ്പം സമർപ്പിക്കേണ്ടതാണ്. കവറിന് പുറത്ത് 'SRH CANTEEN TENDER' എന്ന് വ്യക്തമായി എഴുതണം. ദർഘാസുകൾ 'സെക്രട്ടറി, അമാൾഗമേറ്റഡ് ഫണ്ട് സൈനിക ക്ഷേമ ഡയറക്ടറേറ്റ്, വികാസ് ഭവൻ, തിരുവനന്തപുരം-33'എന്ന വിലാസത്തിൽ നവംബർ 1 ന് മുൻപായി ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് വഞ്ചിയൂരിലുള്ള തിരുവനന്തപുരം ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.


