ഭിന്നശേഷിക്കാർക്ക് സൗജന്യ പരിശിലനം
കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷനും കമ്പ്യൂട്ടറോൺ ട്രൈയിനിംഗ് സൊല്യൂഷനും സംയുക്തമായി ഭിന്നശേഷിക്കാർക്ക് നടപ്പിലാക്കുന്ന ‘സൗജന്യ മൊബൈൽ ഫോൺ ചിപ്പ് ലെവൽ സർവീസ് കോഴ്സ് രണ്ടാം ബാച്ചിലേക്ക് അപേക്ഷകൾ ഗൂഗിൾ ഫോം വഴി സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 5 വൈകുന്നേരം 5 വരെയാണ്. https://www.hpwc.kerala.gov.in/ ലെ ‘ഭിന്നശേഷിക്കാർക്ക് സൗജന്യ മൊബൈൽ ചിപ്പ് ലെവൽ പരിശീലനത്തിനുള്ള അപേക്ഷ ഫോം’ ലിങ്കിലെ ഗൂഗിൾ ഫോം വഴി അപേക്ഷ സമർപ്പിക്കാം. ആധാർ കാർഡ്, UDID / ഭിന്നശേഷി സർട്ടിഫിക്കറ്റ്, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം.
അപേക്ഷകർക്ക് 18 വയസ്സ് പൂർത്തിയായിരിക്കണം. 40 ശതമാനമോ അതിനുമുകളിലോ ഭിന്നശേഷിത്വം ഉള്ളവരിയിരിക്കണം. എസ്.എസ്.എൽ.സി പാസ്സായ വ്യക്തി ആയിരിക്കണം. കാഴ്ച്ച പരിമിതി ഉള്ളവർക്കും, ബൗദ്ധിക വെല്ലുവിളി നേരിടുന്നവർക്കും, തീവ്ര കേൾവി പരിമിതിയുള്ളവർക്കും ചിപ്പ് ലെവൽ കോഴ്‌സ് പഠിക്കാനും തുടർന്ന് മൊബൈൽ ഫോൺ സർവീസിംഗ് നടത്തുന്നതിനും പ്രയാസം ആയതിനാൽ അപേക്ഷിക്കേണ്ടതില്ല. കേൾവി പരിമിതി ഉള്ളവർ ശ്രവണ സഹായിയുടെ സഹായത്തോടെ ക്ലാസുകൾ മനസിലാക്കാനും പ്രായോഗിക ക്ലാസുകൾ കൈകാര്യം ചെയ്യാനും സാധിക്കുമെങ്കിൽ മാത്രം അപേക്ഷ സമർപ്പിക്കുക. യാത്ര ചിലവുകളും അവരവർ തന്നെ വഹിക്കണം. താമസിച്ചു പരിശീലനം നേടുന്നവരുടെ താമസച്ചിലവുകളും അവരവർ തന്നെ വഹിക്കണം. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നർക്ക് സ്വന്തം ചെലവിൽ പരീക്ഷ അറ്റൻഡ് ചെയ്യണം. വിജയിക്കുന്നവർക്ക് NACTET സർട്ടിഫിക്കറ്റ് നൽകും.
കൂടുതൽ വിവരങ്ങൾ https://www.hpwc.kerala.gov.in/, https://computronsolutions.com/ വെബ്സൈറ്റുകളിൽ ലഭ്യമാണ്. മറ്റു വിവരങ്ങൾക്ക് ഭിന്നശേഷി ക്ഷേമ കോർപ്പറേഷന്റെ 0471-2347768, 9497281896 എന്ന നമ്പറുകളിലോ കമ്പ്യൂട്ടറോൺ ട്രൈനിംഗ് സൊല്യൂഷന്റെ 9778399325 നമ്പറിലോ ബന്ധപ്പെടാം.


