ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് : 70 കഴിഞ്ഞവർക്ക് അക്ഷയ വഴി റജിസ്ട്രേഷന് സാധ്യത

അക്ഷയ കേന്ദ്രങ്ങൾ രെജിസ്ട്രേഷന് പൂർണ സജ്ജം

Sep 17, 2024
ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് : 70 കഴിഞ്ഞവർക്ക് അക്ഷയ വഴി റജിസ്ട്രേഷന് സാധ്യത
AYUSHMAN BHARATH SCHEME

സോജൻ ജേക്കബ് 

തിരുവനന്തപുരം :കേന്ദ്ര സർക്കാർ പദ്ധതിയായ  ആയുഷ്മാൻ ഭാരത് പദ്ധതിയിലൂടെ, 70 വയസ്സു കഴിഞ്ഞവർക്ക് 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകുന്നതിനുള്ള റജിസ്ട്രേഷൻ അക്ഷയ കേന്ദ്രങ്ങൾ വഴി നടത്താൻ സാധ്യത . കേന്ദ്രത്തിന്റെ പദ്ധതിരേഖ ലഭിച്ചശേഷമാകും കേരളത്തിൽ രജിസ്‌ട്രേഷൻ ആരംഭിക്കുക .

 ആയുഷ്മാൻ ഭാരതിനെ സംസ്ഥാന സർക്കാരിന്റെ കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ (കാസ്പ്) ലയിപ്പിച്ചാണു നടപ്പാക്കുന്നത്. സംസ്ഥാനം 1000 കോടി രൂപ ചെലവഴിക്കുമ്പോൾ 151 കോടി രൂപയാണു കേന്ദ്രം അനുവദിക്കുക.

നിലവിൽ സാമൂഹ്യ ക്ഷേമ പെൻഷൻ മസ്റ്ററിംഗും , തെരഞ്ഞെടുപ്പ് വെബ്ക്യാസ്റ്റിങ്ങുമൊക്ക കൃത്യതയോടെ നിർവഹിച്ചത് സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലുമുള്ള അക്ഷയ കേന്ദ്രങ്ങളാണ് .സർക്കാരിന്റെ ഇ ഡിസ്ട്രിക്ട്  വഴി 23 ൽ പരം സർട്ടിഫിക്കറ്റുകൾ ,രെജിസ്ട്രേഷൻ ,പഞ്ചായത്ത് ,വനവകുപ്പ് ,റേഷൻ കാർഡ് സേവനങ്ങൾ ഉൾപ്പെടെ ഔദ്യോഗികമായി  ചെയ്യുന്ന സർക്കാരിന്റെ തന്നെ സ്ഥാപനമാണ് സംസ്ഥാനത്തെ മൂവായിരത്തോളം അക്ഷയകേന്ദ്രങ്ങൾ .ലൈഫ് പദ്ധതി വീടുകളുടെ രജിസ്‌ട്രേഷനും ,പരാതി പരിഹാര അദാലത്തിലേക്കുള്ള രെജിസ്ട്രേഷനും അക്ഷയ വഴിയാണ് വിജയകരമായി പൂർത്തീകരിച്ചത് . അക്ഷയ കേന്ദ്രങ്ങളുടെ സംവിധാനങ്ങൾ മികച്ചതായതിനാൽ സമയ ബന്ധിതമായി രെജിസ്ട്രേഷൻ പൂർത്തിയാക്കാനാകുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത് .

കേരളത്തിൽ  70 വയസ്സു കഴിഞ്ഞവരുടെ എണ്ണം സംബന്ധിച്ച് സർക്കാരിന്റെ കൈവശം കൃത്യമായ കണക്കുകളില്ല . കേന്ദ്രത്തിൽനിന്നു വിഹിതം നേടിയെടുക്കാൻ കൃത്യമായ കണക്കു വേണ്ടതിനാലാണു റജിസ്ട്രേഷനിലൂടെ വിവരം ശേഖരിക്കുന്നത്. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന 41.99 ലക്ഷം കുടുംബങ്ങളാണ് നിലവിൽ കാസ്പിലെ അംഗങ്ങൾ. ഈ കുടുംബങ്ങളിലെ 70 വയസ്സു കഴിഞ്ഞവർക്ക് അധികമായി 5 ലക്ഷം രൂപയുടെ കവറേജ് കൂടി നൽകാനാണു കേന്ദ്രത്തിന്റെ തീരുമാനം.ഇതും നിലവിലുള്ള ആർ എസ് ബി വൈ കാർഡിൽ കൂട്ടിച്ചേർക്കേണ്ടതുണ്ട് .

കൂടാതെ സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബങ്ങളിലുള്ള 70 കഴിഞ്ഞ എല്ലാവർക്കും പരിരക്ഷ ഉറപ്പാക്കും. കേരളത്തിൽ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് നിലവിലുണ്ട്.വരുമാന പരിധി നോക്കാതെയാണ് 70 കഴിഞ്ഞ എല്ലാവർക്കും അഞ്ചു ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കുന്നത് .

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.