എരുമേലിയിൽ സി പി എമ്മിലെ അമ്പിളി സജീവൻ പ്രസിഡെന്റാകും കോൺഗ്രസിൽ ,വൈസ് പ്രസിഡന്റായി സാറാമ്മ എബ്രഹാം
എരുമേലി :എരുമേലിയിൽ സി പി എമ്മിലെ അമ്പിളി സജീവൻ പ്രസിഡെന്റാകും .കോൺഗ്രസിന് ഭൂരിപക്ഷമുണ്ടെങ്കിലും പട്ടികവർഗ പ്രതിനിധിയില്ലാത്തതിനാൽ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കും .വൈസ് പ്രസിഡന്റ് വോട്ടെടുപ്പിൽ കോൺഗ്രസ് പങ്കെടുക്കും .വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കനകപ്പലം അംഗം സാറാമ്മ എബ്രഹാം കേഴപ്ലാക്കൽ ആദ്യ ഘട്ടം വരും . .ഇന്ന് ഒരുമണിക്ക് തോമസ് കല്ലാടൻറെ സാന്നിധ്യത്തിൽ കോൺഗ്രസ് പാർലൈൻമെന്ററി പാർട്ടി കൂടുന്നുണ്ട് .പാറത്തോട് പഞ്ചായത്തിൽ സി പി എമ്മിനാണ് പ്രസിഡൻ്റ് സ്ഥാനം.അന്നമ്മ ജോസഫായിരിക്കും സിപിഎമ്മിൻ്റെയും എൽഡിഎഫിൻ്റെയും പ്രസിഡൻ്റ് സ്ഥാനാർത്ഥി. കേരള കോൺഗ്രസ് എമ്മിലെ ഡയസ് കോക്കാട്ടായിരിക്കും ഇവിടെ വൈസ് പ്രസിഡൻ്റ്. ..കോരുത്തോട്ടിൽ സിപിഎമ്മിനാണ പ്രസിഡൻ്റ് സ്ഥാനം, മുൻ പഞ്ചായത്ത് പ്രസിഡൻ്റുകൂടിയായ വി എൻ പീതാംബരൻ പ്രസിഡൻ്റാകും എന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. കോരുത്തോട് പഞ്ചായത്തിലെ ഒന്നാം വാർഡ് മെംബറാണ് പീതാംബരൻ.


