കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ അഡ്വ.പി എ ഷമീർ പ്രസിഡന്റാകും,വൈസ് പ്രസിഡന്റായി റോസമ്മ അഗസ്തിയും

Dec 27, 2025
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ അഡ്വ.പി എ ഷമീർ പ്രസിഡന്റാകും,വൈസ് പ്രസിഡന്റായി റോസമ്മ അഗസ്തിയും

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ കോൺഗ്രസ്സിലെ അഡ്വ. പി. എ. ഷമീറിനെ പ്രസിഡന്റ്‌ സ്ഥാനാർഥിയാക്കുവാൻ യു.ഡി.എഫ്. തീരുമാനിച്ചു. ശനിയാഴ്ചയാണ് പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ്. ഡിസിസി ജനറൽ സെക്രട്ടറിയായ അഡ്വ. പി. എ. ഷമീർ, മുൻ കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൂടിയാണ് . കാഞ്ഞിരപ്പള്ളി കോടതിയിലെ അഭിഭാഷകനാണ് അദ്ദേഹം.ചേനപ്പാടി ഡിവിഷനിൽ നിന്നും മത്സരിച്ചു വിജയിച്ച റോസമ്മ ആഗസ്തി വൈസ് പ്രസിഡന്റ് ആകും .കാഞ്ഞിരപ്പള്ളി ബ്ലോക്കിൽ എല്ലാവരെയും ഉൾപ്പെടുത്തി ഭരണം കൊണ്ടുപോകാനാണ് കോൺഗ്രസ് തീരുമാനം .അതിൻ പ്രകാരം ആദ്യ ഒന്നര വർഷം അഡ്വ .പി എ ഷമീറും ,രണ്ടാമത്തെ ഒന്നര വർഷം പ്രകാശ് പുളിക്കനും മൂന്നാം ടെം ഒരുവർഷം വി ടി അയൂബ്‌ഖാനും അവസാന ഒരു വർഷം ബിനു മറ്റക്കരയും പ്രസിഡന്റ് സ്ഥാനത്തേക്ക് വരുമെന്നാണ് അറിയുന്നത് . പതിനാറ് ഡിവിഷനുകളുള്ള കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ 13 അംഗങ്ങൾ ഒപ്പമുള്ളതിനാൽ വ്യക്തമായ വ്യക്തമായ ഭൂരിപക്ഷം യു ഡി എഫിനുണ്ട്.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.