സം​സ്ഥാ​ന​ത്ത് ര​ണ്ടു​ദി​വ​സം മ​ഴ ക​ന​ക്കും; ഇ​ന്ന് 12 ജി​ല്ല​ക​ളി​ൽ മു​ന്ന​റി​യി​പ്പ്

വി​വി​ധ ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് ഓ​റ​ഞ്ച്, യെ​ല്ലോ അ​ല​ർ​ട്ടു​ക​ൾ പ്ര​ഖ്യാ​പി​ച്ചു.

Jun 27, 2024
സം​സ്ഥാ​ന​ത്ത് ര​ണ്ടു​ദി​വ​സം മ​ഴ ക​ന​ക്കും; ഇ​ന്ന് 12 ജി​ല്ല​ക​ളി​ൽ മു​ന്ന​റി​യി​പ്പ്
it-will-rain-in-the-state-for-two-days-warning-in-12-districts-today

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മൂ​ന്നു​ദി​വ​സം മ​ഴ ക​ന​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പ്. വി​വി​ധ ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് ഓ​റ​ഞ്ച്, യെ​ല്ലോ അ​ല​ർ​ട്ടു​ക​ൾ പ്ര​ഖ്യാ​പി​ച്ചു.ഇ​ന്ന് വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടാ​ണ്. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ച്ചി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.വെ​ള്ളി​യാ​ഴ്ച ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ർ​ട്ടാ​ണ്. ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.തീ​വ്ര മ​ഴ ക​ണ​ക്കി​ലെ​ടു​ത്ത് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി പ്ര​ത്യേ​ക നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.

• വി​വി​ധ തീ​ര​ങ്ങ​ളി​ൽ ക​ട​ലാ​ക്ര​മ​ണം ശ​ക്ത​മാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ അ​പ​ക​ട മേ​ഖ​ല​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. ആ​വ​ശ്യ​മാ​യ ഘ​ട്ട​ത്തി​ൽ മാ​റി താ​മ​സി​ക്ക​ണം. • മ​ത്സ്യ​ബ​ന്ധ​നോ​പ​ധി​ക​ൾ സു​ര​ക്ഷി​ത​മാ​ക്കി വെ​ക്ക​ണം.
• അ​ട​ച്ചു​റ​പ്പി​ല്ലാ​ത്ത വീ​ടു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രും മേ​ൽ​ക്കൂ​ര ശ​ക്ത​മ​ല്ലാ​ത്ത വീ​ടു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രും വ​രും ദി​വ​സ​ങ്ങ​ളി​ലെ മു​ന്ന​റി​യി​പ്പു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സു​ര​ക്ഷ​യെ മു​ൻ​ക​രു​തി മാ​റി താ​മ​സി​ക്കാ​ൻ ത​യാ​റാ​കേ​ണ്ട​താ​ണ്.
• സ്വ​കാ​ര്യ-​പൊ​തു ഇ​ട​ങ്ങ​ളി​ൽ അ​പ​ക​ട​വ​സ്ഥ​യി​ൽ നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ/​പോ​സ്റ്റു​ക​ൾ/​ബോ​ർ​ഡു​ക​ൾ തു​ട​ങ്ങി​യ​വ സു​ര​ക്ഷി​ത​മാ​ക്കേ​ണ്ട​തും മ​ര​ങ്ങ​ൾ കോ​തി ഒ​തു​ക്കു​ക​യും ചെ​യ്യേ​ണ്ട​താ​ണ്. അ​പ​ക​ടാ​വ​സ്ഥ​ക​ൾ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തേ​ണ്ട​താ​ണ്.
• ശ​ക്ത​മാ​യ മ​ഴ പെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഒ​രു കാ​ര​ണ​വ​ശാ​ലും ന​ദി​ക​ൾ മു​റി​ച്ചു ക​ട​ക്കാ​നോ, ന​ദി​ക​ളി​ലോ മ​റ്റ് ജ​ലാ​ശ​യ​ങ്ങ​ളി​ലോ കു​ളി​ക്കാ​നോ മീ​ൻ​പി​ടി​ക്കാ​നോ മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ​ക്കോ ഇ​റ​ങ്ങാ​ൻ പാ​ടു​ള്ള​ത​ല്ല.
• ജ​ലാ​ശ​യ​ങ്ങ​ൾ​ക്ക് മു​ക​ളി​ലെ മേ​ൽ​പ്പാ​ല​ങ്ങ​ളി​ൽ ക​യ​റി കാ​ഴ്ച കാ​ണു​ക​യോ സെ​ൽ​ഫി​യെ​ടു​ക്കു​ക​യോ കൂ​ട്ടം കൂ​ടി നി​ൽ​ക്കു​ക​യോ ചെ​യ്യാ​ൻ പാ​ടു​ള്ള​ത​ല്ല.
• അ​ണ​ക്കെ​ട്ടു​ക​ളു​ടെ താ​ഴെ താ​മ​സി​ക്കു​ന്ന​വ​ർ അ​ണ​ക്കെ​ട്ടു​ക​ളി​ൽ നി​ന്ന് വെ​ള്ളം പു​റ​ത്തേ​ക്ക് ഒ​ഴു​ക്കി വി​ടാ​നു​ള്ള സാ​ധ്യ​ത മു​ൻ​കൂ​ട്ടി ക​ണ്ട് കൊ​ണ്ടു​ള്ള ത​യ്യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്തു​ക​യും അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് അ​നു​സ​രി​ച്ച് ആ​വ​ശ്യ​മെ​ങ്കി​ൽ മാ​റി​ത്താ​മ​സി​ക്കു​ക​യും വേ​ണം.
• മ​ല​യോ​ര മേ​ഖ​ല​യി​ലേ​ക്കു​ള്ള രാ​ത്രി സ​ഞ്ചാ​രം പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കു​ക.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.