വാ​ൽ​പ്പാ​റ​യി​ൽ മി​നി​വാ​ൻ 800 അടി താ​ഴ്ച​യി​ലേ​യ്ക്ക് മ​റി​ഞ്ഞ് എ​ട്ട് മലയാളികൾ മ​രി​ച്ചു

Apr 17, 2026
വാ​ൽ​പ്പാ​റ​യി​ൽ മി​നി​വാ​ൻ 800 അടി താ​ഴ്ച​യി​ലേ​യ്ക്ക് മ​റി​ഞ്ഞ് എ​ട്ട് മലയാളികൾ മ​രി​ച്ചു
accident-in-valppara

പൊ​ള്ളാ​ച്ചി: വാ​ൽ​പ്പാ​റ​യി​ൽ മി​നി​വാ​ൻ താ​ഴ്ച​യി​ലേ​യ്ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ എ​ട്ട് പേ​ർ മ​രി​ച്ചു. മ​രി​ച്ച​വ​രെ​ല്ലാം മ​ല​യാ​ളി​ക​ളാ​ണ്. 13 പേ​രാ​ണ് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. പ​രു​ക്കേ​റ്റ​വ​രി​ല്‍ ചി​ല​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. എട്ട് മലയാളികൾ മരിച്ചു. 

തൃശൂർ ഭാഗത്തുനിന്നു വന്ന ട്രാവലറാണ് ആണ് അപകടത്തിൽപ്പെട്ടത്. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജിഎൽപി സ്‌കൂളിൽ നിന്നുള്ള അധ്യാപകരും കുടുംബാംഗങ്ങളുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.  

 അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത് കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളെ​ന്നാ​ണ് സൂ​ച​ന.​വാ​ല്‍​പാ​റ​യി​ലേ​ക്കു​ള്ള ഒ​മ്പ​താം ഹെ​യ​ര്‍​പി​ന്‍ വ​ള​വി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​സ്ഥ​ല​ത്ത് അ​ഗ്നി​ര​ക്ഷാ​സേ​ന ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി.  

വാ​ഹ​നം പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ന്നു. പ​തി​മൂ​ന്നാം ഹെ​യ​ര്‍​പി​ന്‍ വ​ള​വി​ല്‍ നി​ന്ന് വാ​ഹ​നം ഒ​ന്‍​പ​താം വ​ള​വി​ലേ​ക്ക് പ​തി​ച്ചെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. ത​മി​ഴ്‌​നാ​ട് പോ​ലീ​സും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി. ഡ്രൈ​വ​ർ​ക്ക് വാ​നി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്‌​ട​പ്പെ​ട്ട് സം​ര​ക്ഷ​ണ ഭി​ത്തി​യി​ൽ ഇ​ടി​ച്ച് വ​ന​മേ​ഖ​ല​യി​ലെ 800 അ​ടി താ​ഴ്ച​യു​ള്ള കൊ​ക്ക​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.