പ്ലേസ്‌മെന്റ് സെൽ അസിസ്റ്റന്റെ കരാർ നിയമനം

Nov 16, 2026
പ്ലേസ്‌മെന്റ് സെൽ അസിസ്റ്റന്റെ കരാർ നിയമനം

തിരുവനന്തപുരം, ബാർട്ടൺ ഹില്ലിലുള്ള സർക്കാർ എഞ്ചിനീയറിംഗ് കോളേജിൽ കരിയർ ഗൈഡൻസ് ആൻഡ് പ്ലേസ്‌മെന്റ് സെല്ലിൽ കരാറടിസ്ഥാനത്തിൽ ഒരു പ്ലേസ്‌മെന്റ് സെൽ അസിസ്റ്റന്റിനെ നിയമിക്കുന്നു. ബി.ടെക് ബിരുദം ഉണ്ടായിരിക്കണം. പ്രവൃത്തിപരിചയത്തോടുകൂടിയ എം.ബി.എ ഹ്യൂമൻ റിസോഴ്സ് യോഗ്യതയുള്ളവർക്ക് മുൻഗണന. പ്രായപരിധി 45 വയസ്. ട്രെയിനിംഗ് ആൻഡ് പ്ലേസ്മെന്റ്, കോർപ്പറേറ്റ് റിലേഷൻസ് / കരിയർ സർവീസസ് മേഖലകളിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന രേഖകൾ, ഫോൺ നമ്പർ, മെയിൽ ഐ ഡി എന്നിവ സഹിതം നവംബർ 18നകം [email protected] ൽ അയച്ചുനൽകണം. വിവരങ്ങൾക്ക്: http://www.gecbh.ac.in, 0471-2300484.

Prajeesh N K MADAPPALLY