കേരള പുരസ്കാരങ്ങൾക്ക് നാമനിർദ്ദേശങ്ങൾ സമർപ്പിക്കാം
 
                                വിവിധ മേഖലകളിൽ സമൂഹത്തിനു സമഗ്ര സംഭാവനകൾ നൽകിയ വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനു സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമായ 2024ലെ കേരള പുരസ്‌കാരങ്ങൾക്ക് ജൂലൈ 31 വരെ നാമനിർദേശങ്ങൾ സമർപ്പിക്കാം. കേരള ജ്യോതി, കേരള പ്രഭ, കേരള ശ്രീ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലാണു പുരസ്‌കാരങ്ങൾ നൽകുന്നത്. 2024ലെ കേരളപ്പിറവി ദിനത്തോടനുബന്ധിച്ചു പ്രഖ്യാപിക്കേണ്ട ഈ വർഷത്തെ കേരള https://keralapuraskaram.kerala.gov.in ലൂടെ ഓൺലൈനായാണു നാമനിർദേശങ്ങൾ സമർപ്പിക്കേണ്ടത്. ഓൺലൈൻ മുഖേനയല്ലാതെ നേരിട്ടു ലഭിക്കുന്ന നാമനിർദേശങ്ങൾ പരിഗണിക്കില്ല. കേരള പുരസ്‌കാരങ്ങൾ സംബന്ധിച്ച മാർഗനിർദേശങ്ങളും ഓൺലൈനായി നാമനിർദേശങ്ങൾ നൽകുമ്പോൾ പാലിക്കേണ്ട നിർദേശങ്ങളും വെബ്‌സൈറ്റിലെ വിജ്ഞാപനത്തിൽ ലഭ്യമാണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            