അസിസ്റ്റൻറ് സബ് ഇൻസ്‌പെക്ടർ ടി സുനിൽ കുമാറിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ലഭിച്ചു.

പാനൂർ സീബ്രാ കണ്ട്രോൾ യൂനിറ്റിലെ അസിസ്റ്റൻറ് സബ് ഇൻസ്‌പെക്ടർ ടി സുനിൽ കുമാറിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ലഭിച്ചു.
വടകര എടച്ചേരി ആണ് സ്വദേശം, ഇപ്പോൾ പാനൂരിൽ ആണ് താമസം
ചൊക്ലി പോലീസ് സ്റ്റേഷനിലെ അസിസ്റ്റൻറ് സബ് ഇൻസ്‌പെക്ടർ ആയിരുന്ന ടി സുനിൽ കുമാറിന് 2025 ലെ മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ലഭിച്ചു.പാലക്കാട് മുട്ടികുളങ്ങര കെ പി 2, KAP നാലാം ബറ്റാലിയൻ മാങ്ങാട്ടുപറമ്പ് , തിരുവനന്തപുരം പോലീസ് സെന്റർ പോലീസ് ടീം, എ ആർ ക്യാമ്പ് കാസറഗോഡ്, കൂത്തുപറമ്പ് പാനൂർ ചൊക്ലി പോലീസ് സ്റ്റേഷൻ, പാനൂർ പോലീസ് കണ്ട്രോൾ റൂം എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
പരേതയായ സീമന്തിനിയുടെയും എക്സ് മിലിട്ടറി ആയിരുന്ന ശ്രീധരൻറെയും മകൻ ആണ്.
ഭാര്യ : സന്ധ്യ
മക്കൾ : സൗരവ് (ബി ടെക് വിദ്യാർത്ഥി, ആറ്റിങ്ങൽ എഞ്ചിനീയറിംഗ് കോളേജ്), സാരംഗ് (ബി ടെക് വിദ്യാർത്ഥി, ആലപ്പുഴ എഞ്ചിനീയറിംഗ് കോളേജ്)