ഐഐടി കളില്‍ 2026 ജോയിന്റ് അഡ്മിഷന്‍ ടെസ്റ്റ് ഫോര്‍ മാസ്റ്റേഴ്‌സിന് അപേക്ഷിക്കാം: പരീക്ഷ ഫെബ്രുവരി 15-ന്

ന്യൂഡൽഹി : സയന്‍സ് ഒരു കരിയറായി തിരഞ്ഞെടുത്ത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി)കളില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ജാം (ജോയിന്റ് അഡ്മിഷന്‍ ടെസ്റ്റ് ഫോര്‍ മാസ്റ്റേഴ്‌സ്) 2026-ന് തയ്യാറെടുക്കാം.സെപ്റ്റംബര്‍ അഞ്ചു മുതല്‍ ഒക്ടോബര്‍ 12 വരെ അപേക്ഷിക്കാം. ഫെബ്രുവരി 15-നാണ് പരീക്ഷ. മാര്‍ച്ച് 18-ന് ഫലം പ്രസിദ്ധീകരിക്കും.
പ്രോഗ്രാമുകള്‍: എം.എസ്.സി, എം.എസ്.സി (ടെക്), എം.എസ് (റിസര്‍ച്ച്), എം.എസ്.സി-എം.ടെക് ഡ്യുവല്‍ ഡിഗ്രി, ജോയിന്റ് എം.എസ്.സി -പിഎച്ച്.ഡി, എം.എസ്.സി -പിഎച്ച്.ഡി ഡ്യുവല്‍ ഡിഗ്രി.
യോഗ്യത: ബിരുദപഠനം പൂര്‍ത്തിയാക്കിയവര്‍ക്കും അവസാനവര്‍ഷം പഠിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം
ടെസ്റ്റ് പേപ്പറുകള്‍: കെമിസ്ട്രി, ജിയോളജി, മാത്തമാറ്റിക്‌സ്, ബയോടെക്‌നോളജി, ഇക്കണോമിക്‌സ്, മാത്തമാറ്റിക്കല്‍ സ്റ്റാറ്റിസ്റ്റിക്‌സ്, ഫിസിക്‌സ്.
അപേക്ഷാഫീസ്: പെണ്‍കുട്ടികള്‍/എസ്.സി/ എസ്ടി/പി.ഡബ്ല്യു.ഡി വിഭാഗക്കാര്‍ക്ക് ഒരു ടെസ്റ്റ് പേപ്പറിന് 1000 രൂപയും രണ്ടെണ്ണത്തിന് 1350 രൂപയും. മറ്റുള്ളവര്‍ക്ക് ഇത് 2000 രൂപയും 2700 രൂപയും.
കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങള്‍: കണ്ണൂര്‍ പയ്യന്നൂര്‍, വടകര, കോഴിക്കോട്, പാലക്കാട്, തൃശ്ശൂര്‍, ആലപ്പുഴ, ആലുവ -എറണാകുളം, കൊല്ലം, കോട്ടയം, തിരുവനന്തപുരം.
പ്രവേശനം നല്‍കുന്ന മറ്റു സ്ഥാപനങ്ങള്‍: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.എസ്.സി) ബെംഗളൂരു, വിവിധ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ഐസര്‍), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ആന്‍ഡ് എനര്‍ജി (ഐ.ഐ.പി.ഇ), ജവാഹര്‍ലാല്‍ നെഹ്‌റു സെന്റര്‍ ഫോര്‍ അഡ്വാന്‍സ് സയന്റിഫിക് റിസര്‍ച്ച് (ജെ.എന്‍.സി.എ.എസ്.ആര്‍), കേന്ദ്ര സര്‍ക്കാരിന്റെ സഹായധനത്തോടെ പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങള്‍.