ത്രിവത്സര എൽ.എൽ.ബി കോഴ്സ്: പ്രവേശന പരീക്ഷക്ക് അപേക്ഷ ക്ഷമിച്ചു

പ്രവേശന പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമായിരിക്കും.

Jul 30, 2024
ത്രിവത്സര എൽ.എൽ.ബി കോഴ്സ്: പ്രവേശന പരീക്ഷക്ക് അപേക്ഷ ക്ഷമിച്ചു
three-year-llb-course-application-for-entrance-test-waived

തിരുവനന്തപുരം: തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നീ സർക്കാർ ലോ കോളജുകളിലെയും സംസ്ഥാന സർക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലെയും 2024-25 അധ്യയന വർഷത്തെ ത്രിവത്സര എൽ.എൽ.ബി കോഴ്സിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമായിരിക്കും. അപേക്ഷാർഥികൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ആഗസ്റ്റ് രണ്ടിന് വൈകുന്നേരം 5 മണിക്കകം ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in  വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം കാണുക.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.