കുതിപ്പിനു ശേഷം താഴെവീണ് സ്വർണം
പവന് 73,680 രൂപ
 
                                    കൊച്ചി : സംസ്ഥാനത്ത് രണ്ടുദിവസത്തെ കുതിപ്പിനു ശേഷം താഴെവീണ് സ്വർണവില. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 9,210 രൂപയിലും പവന് 73,680 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില 45 രൂപ കുറഞ്ഞ് 7,555 രൂപയിലെത്തി.
തുടർച്ചയായ രണ്ടുദിവസത്തെ ഇടിവിനു ശേഷം ബുധനാഴ്ച മുതലാണ് സ്വർണവില വീണ്ടും ഉയർന്നത്. പവന് 400 രൂപയാണ് ബുധനാഴ്ച വർധിച്ചത്. തുടർന്ന് വ്യാഴാഴ്ച 120 രൂപയും ഉയർന്നു. രണ്ടുദിവസം കൊണ്ട് 520 രൂപ വർധിച്ച ശേഷമാണ് ഇന്ന് താഴേക്കു പോയത്.                        
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            