മലബാർ ദേവസ്വം ബോർഡിന്റെ മാറ്റത്തിനായി ബിൽ കൊണ്ടുവരും: മന്ത്രി വി എൻ വാസവൻ
ഉത്തര മലബാറിലെ ആചാര സ്ഥാനികരുടെ സംരക്ഷണം ഉറപ്പു വരുത്തികൊണ്ട് മലബാർ ദേവസ്വം ബോർഡിന്റെ മാറ്റത്തിനായി നിയമ സഭയിൽ ബിൽ കൊണ്ടുവരുമെന്ന് ദേവസ്വം - സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ പ്രസ്താവിച്ചു. ഉത്തര മലബാര്‍ തീയ്യ സമുദായ ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പെരിയ എസ് എന്‍ കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ആചാര സംഗമം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉത്തര മലബാര്‍ തീയ്യ സമുദായ ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് രാജന്‍ പെരിയ അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ അഡ്വ. സി എച്ച് കുഞ്ഞമ്പു, എം രാജഗോപാലന്‍ എന്നിവര്‍ മുഖ്യാതിഥികാളായി. തീയ്യ സമുദായ ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ക്ഷേത്ര സ്ഥാനികര്‍ക്കുളള ചികിത്സ സഹായവും, ഓണ കോടിയും ചടങ്ങില്‍ വെച്ച് വിതരണം ചെയ്തു. മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഒ കെ വാസു, പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി കെ അരവിന്ദാക്ഷന്‍, മുന്‍ കോട്ടയം ജില്ലാ കളക്ടര്‍ പി കെ ജയശ്രീ എന്നിവര്‍ സംസാരിച്ചു. ഉത്തര മലബാര്‍ തീയ്യ സമുദായ ക്ഷേത്ര സംരക്ഷണ സമിതി സെക്രട്ടറി നാരായണന്‍ ചൂരിക്കോട് സ്വാഗതവും ട്രഷറര്‍ ഡോ. കെ വി ശശിധരന്‍ നന്ദിയും പറഞ്ഞു. ഉത്തര മലബാര്‍ തീയ്യ സമുദായ ക്ഷേത്ര സംരക്ഷണ സമിതി മേഖല പ്രസിഡന്റുമാര്‍, വിവിധ ക്ഷേത്രങ്ങളിലെ സ്ഥാനികന്മാര്‍, ഭാരവാഹികള്‍, എസ് എന്‍ ട്രസ്റ്റ് ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.