വൻകുതിച്ചുകയറ്റവുമായി സ്വർണവില സർവകാല റിക്കാർഡിൽ
ഒരു പവൻ സ്വർണത്തിന് 75,040 രൂപ

കൊച്ചി: സംസ്ഥാനത്ത് വൻകുതിച്ചുകയറ്റവുമായി സ്വർണവില സർവകാല റിക്കാർഡിൽ. പവന് 760 രൂപയും ഗ്രാമിന് 95 രൂപയുമാണ് ഒറ്റയടിക്ക് കുതിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 75,040 രൂപയിലും ഗ്രാമിന് 9,380 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ജൂൺ 14ന് കുറിച്ച ഗ്രാമിന് 9,320 രൂപയും പവന് 74,560 രൂപയുമെന്ന റിക്കാർഡാണ് ഇന്നു മറികടന്നത്. തുടർച്ചയായ അഞ്ചാം പ്രവൃത്തിദിനമാണ് സ്വർണവില വർധിക്കുന്നത്. ഒരിടവേളയ്ക്കു ശേഷം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് പവന് 400 രൂപ ഉയർന്ന് 73,000 പിന്നിട്ട സ്വർണവില ശനിയാഴ്ച 160 രൂപയും തിങ്കളാഴ്ച 80 രൂപയും ചൊവ്വാഴ്ച 840 രൂപയും കൂടുകയായിരുന്നു.