ഭിന്നശേഷിക്കാർക്ക് പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

അവസാന തീയതി ഒക്ടോബർ 31

Jul 30, 2025
ഭിന്നശേഷിക്കാർക്ക് പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം
scholarship

തിരുവനന്തപുരം :   കോളേജ് വിദ്യാഭ്യാസ വകുപ്പ് മുഖേന കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം നടപ്പിലാക്കുന്ന പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് ഫോർ സ്റ്റുഡന്റ്സ് വിത്ത് ഡിസബിലിറ്റീസ് സ്‌കോളർഷിപ്പിനായി (ഫ്രഷ്/റിന്യൂവൽ) നാഷണൽ സ്‌കോളർഷിപ്പ് പോർട്ടലിൽ https://scholarships.gov.in അപേക്ഷ സമർപ്പിക്കാം. അപേക്ഷകർ UDID കാർഡ് ഉളളവരും 40 ശതമാനത്തിൽ കുറയാത്ത ഭിന്നശേഷി ഉളള പ്ലസ് വൺ മുതൽ ബിരുദാനന്തരബിരുദം വരെ പഠിയ്ക്കുന്ന സർക്കാർ/എയ്ഡഡ്/അംഗീകൃത പ്രൈവറ്റ് സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുമായിരിക്കണം. കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപ കവിയരുത്. ഒക്ടോബർ 31നകം അപേക്ഷ സമർപ്പിക്കണം.  അക്ഷയ കേന്ദ്രങ്ങൾ വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.ഫോൺ: 9446096580

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.