ഹോപ്പ് പദ്ധതി: കരിയര്‍ ഗൈഡന്‍സ് പരിശീലനം നടത്തി
കേരളാ പോലീസ് നടപ്പാക്കുന്ന ഹോപ്പ് പദ്ധതിയുടെ ഭാഗമായി ജില്ലാതല അവലോകനവും കരിയര്‍ ഗൈഡന്‍സ് പരിശീലനവും സംഘടിപ്പിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരാജയപ്പെട്ടവര്‍, പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച വിദ്യാത്ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം, കൗണ്‍സിലിങ് നല്‍ക്കുകയാണ് പദ്ധതി ലക്ഷ്യം. പദ്ധതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് മാനസിക പിന്തുണ, തൊഴില്‍ പരിശീലനത്തിന് അവസരം ഒരുക്കും. തുടര്‍ വിദ്യാഭ്യാസത്തിന് യോഗ്യത ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കും.
പരിശീലനത്തില്‍ മെന്റല്‍ ഹെല്‍ത്ത് ട്രെയിനര്‍മാരായ എ.പി ഷൗക്കത്തലി, രഞ്ജിത്ത് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിച്ചു. സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, കല്‍പ്പറ്റ, മേപ്പാടി കേന്ദ്രങ്ങളിലാണ് പരിശീലനം നല്‍കുന്നത്. ദ്വാരക ഗുരുകുലം കോളേജില്‍ നടന്ന പരിശീലന പരിപാടി ഉദ്ഘാടനം മാനന്തവാടി ഡി.വൈ.എസ്.പി വി.കെ. വിശ്വംഭരന്‍ നിര്‍വഹിച്ചു. ജനമൈത്രി പോലിസ് ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫിസര്‍ കെ.എം ശശിധരന്‍ അധ്യക്ഷനായ പരിപാടിയില്‍ ഗുരുകുലം കോളേജ് പ്രിന്‍സിപ്പാള്‍ ഷാജന്‍ ജോസ്, ഹോപ്പ് പ്രൊജക്ട് ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫിസര്‍ കെ.മോഹന്‍ദാസ്, പ്രൊജക്ട് അസിസ്റ്റന്റ് ദീപ, സംഗീത എന്നിവര്‍ പങ്കെടുത്തു.


