പി.ജി മെഡിക്കൽ കോഴ്‌സ്: മൂന്നാംഘട്ട അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
അലോട്ട്മെന്റ് പ്രകാരം പ്രവേശനം ലഭിക്കുന്ന വിദ്യാർഥികൾ വെബ്സൈറ്റിൽ നിന്നും അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൗട്ടും മെമ്മോയിൽ സൂചിപ്പിച്ചിട്ടുള്ള രേഖകളുമായി അലോട്ട്മെന്റ് ലഭിച്ച കോളേജുകളിൽ ഫെബ്രുവരി 15ന് വൈകിട്ട് 4 മണിക്ക് മുമ്പായി ഹാജരായി പ്രവേശനം നേടണം

തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ സർക്കാർ മെഡിക്കൽ കോളേജുകളിലേയും സ്വാശ്രയ മെഡിക്കൽ കോളേജുകളിലെയും തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലെയും ബിരുദാനന്തര ബിരുദ മെഡിക്കൽ കോഴ്സുകളുടെ ഒഴിവുള്ള സീറ്റുകളിലേയ്ക്കുള്ള മൂന്നാംഘട്ട അലോട്ട്മെന്റ് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
അലോട്ട്മെന്റ് പ്രകാരം പ്രവേശനം ലഭിക്കുന്ന വിദ്യാർഥികൾ വെബ്സൈറ്റിൽ നിന്നും അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൗട്ടും മെമ്മോയിൽ സൂചിപ്പിച്ചിട്ടുള്ള രേഖകളുമായി അലോട്ട്മെന്റ് ലഭിച്ച കോളേജുകളിൽ ഫെബ്രുവരി 15ന് വൈകിട്ട് 4 മണിക്ക് മുമ്പായി ഹാജരായി പ്രവേശനം നേടണം. നിശ്ചിത തീയതിയ്ക്കകം ഫീസ് ഒടുക്കി കേളേജുകളിൽ പ്രവേശനം നേടാത്ത വിദ്യാർഥികളുടെ അലോട്ട്മെന്റ് നഷ്ടമാകും. ഈ അലോട്ട്മെന്റിലൂടെ ലഭിക്കുന്ന അഡ്മിഷൻ അന്തിമമാണ്. വിശദവിവരങ്ങൾക്ക് ഫോൺ: 0471 2525300.