കണ്ണൂർ കാസറഗോഡ് ക്രൈം ബ്രാഞ്ച് എസ്. പി ആയ പി. ബാലകൃഷ്ണൻ നായർക്ക് സ്തുത്യർഹസേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡൽ
 
                                ഈ വർഷത്തെ രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് പതിനൊന്ന് പേർക്ക് അംഗീകാരം. എസ്.പി അജിത് വിജയന് വിശിഷ്ട സേവനത്തിനുള്ള മെഡൽ ലഭിച്ചപ്പോൾ കണ്ണൂർ കാസർഗോഡ് ക്രൈംബ്രാഞ്ച് എസ്.പി ആയ പി.ബാലകൃഷണൻ നായർ അടക്കമുള്ള 10 പേർക്ക് സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ ലഭിച്ചു. കാസർഗോഡ് ജില്ലയിൽ ഉദുമ പാലക്കുന്ന് സ്വദേശിയാണ് ബാലകൃഷ്ണൻ നായർ. 2003 ൽ SI യായി പോലീസ് സേനയിൽ ചേർന്ന ബാലകൃഷ്ണൻ നായർ പരിശീലനത്തിനു ശേഷം എറണാകുളം, കൊല്ലം, കണ്ണൂർ എന്നി ജില്ലകളിൽ SI യായി സേവനമനുഷ്ടിച്ച ശേഷം 2008 ൽ സർക്കിൾ ഇൻസ്‌പെക്ടർ ആയി വെള്ളരിക്കുണ്ട്, കണ്ണൂർ ടൌൺ, കണ്ണൂർ സിറ്റി, വളപട്ടണം, കാസറഗോഡ് എന്നീ സർക്കിളുകളിലും വിജിലൻസിലും ജോലി ചെയ്തു. തുടർന്ന് 2017 ൽ Dysp ആയി സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിലും, കാസറഗോഡ്, കാഞ്ഞങ്ങാട്, തളിപ്പറമ്പ, കണ്ണൂർ ടൌൺ എന്നീ സബ്ഡിവിഷനുകളിലും ജോലി ചെയ്തു. തുടർന്ന് 2004 ജൂലൈ മുതൽ കാസറഗോഡ് അഡിഷണൽ എസ്. പി യായി ജോലി ചെയ്തു വരവേ 2025 ജൂൺ മാസം എസ്. പി. ആയി പ്രൊമോഷൻ ലഭിച്ചു കണ്ണൂർ, കാസറഗോഡ് ക്രൈം ബ്രാഞ്ച് എസ്. പി യായി ജോലി ചെയ്തു വരികയാണ്. സർവീസിൽ ഇത് വരെ മികച്ച സേവനത്തിനു 3 ബാഡ്ജ് ഓഫ് ഹോണരും നൂറിലധികം ഗുഡ് സർവീസ് എൻട്രികളും ഉന്നത ഉദ്യോഗസ്ഥരിൽ നിന്നും 22 പ്രശംസപത്രവും ലഭിച്ചിട്ടുണ്ട്.വീശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ 2018 ൽ ലഭിച്ചിട്ടുണ്ട്. വിജിലൻസിലെ മികച്ച സേവനത്തിനു 2016 വർഷത്തിലെ ബാഡ്ജ് ഓഫ് ഹോണർ ലഭിച്ചു. ഇന്റലിജിൻസ് രംഗത്തെ മികച്ച സേവനത്തിനു 2017ലും 2018 ലും തുടർച്ചയായി ബാഡ്ജ് ഓഫ് ഹോണർ ലഭിച്ചിട്ടുണ്ട്. സർവീസ് കാലയളവിൽ പ്രമാദമായ നിരവധി കേസുകൾക്ക് തുമ്പുണ്ടാക്കിയിട്ടുണ്ട്.. വെള്ളരിക്കുണ്ട് CI ആയിരിക്കെ ചിറ്റാരിക്കൽ, രാജപുരം, വെള്ളരിക്കുണ്ട് എന്നീ സ്റ്റേഷനുകളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ട 3 കൊലപാതകകേസുകളിലും പ്രതികൾക്ക് ജീവ പര്യന്തം തടവ് ശിക്ഷ ലഭിച്ചിട്ടുണ്ട്. കാസറഗോഡ് ജില്ലയിൽ കഴിഞ്ഞ 30 വർഷത്തിനിടയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 11വർഗീയ കൊലപാതക കേസുകളിൽ ആദ്യമായി പ്രതികളെ ശിക്ഷിച്ചത് ബാലകൃഷ്ണൻ നായർ അന്വേഷണം നടത്തിയ കേസിലാണ് പ്രമാദമായ നിരവധി മോഷണ കേസുകൾ കണ്ടെത്തിയ സംഘത്തിലെ അംഗമായിരുന്നു ബാലകൃഷ്ണൻ നായർ.ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ 2010 ൽ മാരുതി ഫിനാൻസ് എന്ന സ്ഥാപനത്തിൽ 111 പവൻ സ്വർണം കവർന്നു രക്ഷപ്പെട്ട കുപ്രസിദ്ധ കുറ്റവാളികൾ ആയിരുന്ന കാലിയ : റഫീഖ്, ടി. എച്. റിയാസ്. ഗുജ്‌രി അമ്മി, അട്ടഗോളി ആസിഫ് എന്നിവർ അടങ്ങിയ സംഘത്തെ പിടികൂടിയത് ഇദ്ദേഹത്തിന്റെ . നേതൃത്വത്തിൽ ആണ്. കണ്ണൂർ ACP ആയി ജോലി ചെയ്തു വരവേ കണ്ണപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ഒരേ ദിവസം മൂന്നു എ. ടി. എം. മെഷീനുകൾ കുത്തിതുറന്നു ലക്ഷ കണക്കിന് രൂപ കവർച്ചു ചെയ്തു ഹരിയാനയിലേക്ക് രക്ഷപ്പെടുകയായിരുന്ന കുപ്രസിദ്ധരായ കവർച്ച സംഘത്തെ പിടികൂടിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവൻ ആയിരുന്നു.കേരളം, കർ lണാടക. തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ 75 ൽ അധികം മോഷണ കേസിൽ പ്രതിയായി 20 വർഷത്തിലധികമായി ഒളിവിൽ കഴിയുകയായിരുന്ന മടിക്കേരി ഇബ്രാഹിമിനെ പിടികൂടിയത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ്.. വിജിലൻസിൽ ജോലി ചെയ്തു വരവേ ഉദ്യോഗസ്ഥ തലത്തിലുള്ള നിരവധി അഴിമതികൾ കണ്ടെത്തുന്നതിന് നേതൃത്വ നൽകി. റോഡ് വർക്കുമായി ബന്ധപ്പെട്ടു ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് ഇല്ലാതാക്കാൻ ഇവർക്കതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തു ശക്തമായ നടപടികൾ സ്വീകരിച്ചു. വിജിലൻസിൽ ആയിരിക്കെ അന്വേഷിച്ച ട്രാപ്പ് കേസിൽ പ്രതികൾക്കു ശിക്ഷ വാങ്ങിച്ചു കൊടുത്തു.. കാസറഗോഡ്. കാഞ്ഞങ്ങാട് എന്നീ സ്ഥലങ്ങളിൽ dysp ആയിരിക്കെ നിരവധി മയക്കു മരുന്ന് കേസുകൾ പിടികൂടുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കാഞ്ഞങ്ങാട് സബ്ഡിഷനിൽ ഏറ്റവും കൂടുതൽ ഹവാല പണം പിടികൂടിയത് ബാലകൃഷ്ണൻ നായർ Dysp ആയ സമയത്താണ്.പോലീസും ജനങ്ങളും ഒത്തു ചേർന്നുള്ള നിരവധി ജനമൈത്രി പ്രവർത്തങ്ങൾക്ക് ബാലകൃഷ്ണൻ നായർ നേതൃത്വം നൽകി. . കാഞ്ഞങ്ങാട് dysp ആയിരിക്കെ ഒരു ഗ്രാമത്തെ മുഴുവൻ ലഹരി മുക്തമാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായി ലഹരി മുക്ത കൊളവയൽ പദ്ധതി ആരംഭിച്ചു നടപ്പാക്കി. ഈ പദ്ധതി നടപ്പാക്കിയതിനു എക്സൈസ് വകുപ്പ് മന്ത്രിയുടെ പ്രത്യേക അഭിനന്ദനം ലഭിച്ചിട്ടുണ്ട്.കാസറഗോഡ് അഡിഷണൽ എസ്പി ആയിരിക്കെ സ്റ്റുഡന്റ് പോലീസ് കേഡറ്റ്, ഹോപ്പ് എന്നീ പദ്ധതികളിൽ കാസറഗോഡ് ജില്ലയെ ഒന്നാം സ്ഥാനത്തു എത്തിക്കുന്നതിനു മുഖ്യ പങ്കു വഹിച്ചു. ഈ???? സമയത്താണ് കാസറഗോഡ് ജില്ലയിൽ പുതിയ സോഷ്യൽ പോലീസിങ് പദ്ധതികളായ വയോജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള "വന്ദ്യജന സഭ",യൂ. പി. സ്കൂളുകളിലെ കുട്ടിക വഴിതെറ്റുന്നത് തടയാൻ ലക്ഷ്യമിട്ടുള്ള പദ്ധതി യായ "തണൽ" എന്നിവ ആരംഭിച്ചത്. പരേതരായ മുങ്ങത്ത് നാരായൺ നായരുടെയും പേറയിൽ ലീലയുടെയും മകനാണ് ബാലകൃഷ്ണൻ നായർ. ഭാര്യ നിഷ. മക്കൾ ശിവദ, കാർത്തിക്
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            