എസ് എസ് സി കംബൈൻഡ് ഹയർ സെക്കൻഡറി ലെവൽ പരീക്ഷ : 3,131 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
എസ് എസ് സി കംബൈൻഡ് ഹയർ സെക്കൻഡറി ലെവൽ പരീക്ഷ : 3,131 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു...✍️
സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ (എസ് എസ് സി) 2025ലെ കംബൈൻഡ് ഹയർ സെക്കൻഡറി (10+2) ലെവൽ പരീക്ഷ പ്രഖ്യാപിച്ചു.
ലോവർ ഡിവിഷൻ ക്ലർക്ക് (എൽഡിസി), ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (ജെഎസ്എ), ഡാറ്റാ എൻട്രി ഓപ്പറേറ്റർ (ഡിഇഒ) തസ്തികകളിലായി 3,131 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ടയർ-1 കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ 2025 സെപ്റ്റംബർ 8 മുതൽ 18 വരെ നടക്കും.
ടയർ-2 പരീക്ഷ 2026 ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ നടത്തും.
അപേക്ഷാ ഫീസ് 100 രൂപയാണ്.
വനിതകൾ, എസ്.സിഎസ്.ടി, പിഡബ്ല്യുഡി, മുൻസൈനികർ എന്നിവർക്ക് ഫീസ് അടയ്ക്കേണ്ടതില്ല.
അപേക്ഷകൾ ഓൺലൈനായി www.ssc.gov.in വെബ്‌സൈറ്റ് വഴി ജൂലൈ 18ന് രാത്രി 11 മണിക്ക് മുമ്പ് സമർപ്പിക്കണം.
✍️ കൂടുതൽ വിവരങ്ങൾക്ക് www.ssc.gov.in, www.ssckkr.kar.nic.in എന്നീ വെബ്‌സൈറ്റുകൾ സന്ദർശിക്കാം.
ഹെൽപ്പ് ലൈൻ: 080-25502520.