ഇന്ത്യൻ റെഡ് ക്രോസ് സൊസെറ്റി ജില്ലാ ചെയർമാൻ എം വിനോദ് സെക്രട്ടറി ടി കെ നാരായണൻ

കാഞ്ഞങ്ങാട് ദേശീയ സാർവ്വദേശീയ തലത്തിൽ യുദ്ധമുഖങ്ങളിലും പ്രകൃതിദുരന്തമേഖലകളിലും പ്രവർത്തിക്കുന്ന ജീവകാരുണ്യ സേവന സന്നദ്ധസംഘടനയായ ഇന്ത്യൻ റെഡ് ക്രോസ് സൊസറ്റി കാസർകോട് ജില്ലാ ബ്രാഞ്ച് ചാപ്‌റ്ററി’ന്റെ 2025 –- 28 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. സംസ്ഥാന ചെയർമാൻ അഡ്വ കെ രാധാകൃഷ്‌ണൻ യോഗം ഉദ്‌ഘാടനം ചെയ്‌തു. അഡ്‌മിനിസ്‌ട്രേറ്റീവ്‌കമ്മറ്റി ചെയർമാൻ എച്ച് എസ് ഭട്ട് അധ്യക്ഷനായി. സംസ്ഥാന ട്രഷറർ ജി മോഹൻകുമാർ സംഘടനാ നടപടിക്രമങ്ങൾ വിശദീകരിച്ചു ഹൈക്കോടതി അഭിഭാഷകൻ കെ ശാർങധരൻ തിരഞ്ഞെടുപ്പ് നടപടികമങ്ങൾ നിയന്ത്രിച്ചു ജില്ലാ ചെയർമാൻ എം വിനോദ് കെ അനിൽകുമാർ (വൈ ചെയർമാൻ) ടി കെ നാരായണൻ(സെക്രട്ടറി) എൻ സുരേഷ്( ട്രഷറർ) ജോസഫ് പ്ലാച്ചേരിൽ( സംസ്ഥന കമ്മറ്റിയംഗം) എച്ച് എസ് ഭട്ട് , ബി രാജേന്ദ്ര ഷേണായി., ബി മുകുന്ദപ്രഭു, ഇ വി പത്‌മനാഭൻ, ശോഭനശശിധരൻ , എം സുദിൽ , വി വി സജീവൻ , വിനോദ് നാരായണൻ, ഇ കെ സുബൈർ, എൻ അജയകുമാർ,(എക്‌സിക്യൂട്ടിവ് കമ്മറ്റിയംഗങ്ങൾ)