വി.ഐ. അജി എരുമേലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്
സി പി ഐ എം എരുമേലി ലോക്കൽ സെക്രട്ടറിയാണ് ശ്രീനിപുരം വാർഡ് അംഗമായ വി ഐ അജി .

എരുമേലി :എരുമേലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടായി സി പി ഐ എം അംഗം വി.ഐ. അജി തെരഞ്ഞെടുക്കപ്പെട്ടു .എരുമേലി
പഞ്ചായത്തിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഇന്ന് രാവിലെ 11 ന്
തെരഞ്ഞെടുപ്പിൽ അവിശ്വാസ പ്രമേയം പാസായി വൈസ് പ്രസിഡന്റ് സ്ഥാനം
നഷ്ടപ്പെട്ട സ്വതന്ത്ര അംഗം ഇ ജെ ബിനോയ് ആണ് കോൺഗ്രസ് പിതുണയോടെ വൈസ്
പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത് .പൊരിയന്മല വാർഡ് അംഗം ലിസി സജിയുടെ
വോട്ട് അസാധുവായി .വി ഐ അജിക്ക് 12 വോട്ടും ബിനോയിക്ക് 10 വോട്ടുമാണ്
ലഭിച്ചത് .സി പി ഐ എം എരുമേലി ലോക്കൽ സെക്രട്ടറിയാണ് ശ്രീനിപുരം വാർഡ് അംഗമായ വി ഐ അജി .