ആക്രമണങ്ങളിൽ വീരമൃത്യു വരിച്ച പോലീസ് ഉദ്യോഗസ്ഥരുടെ ആശ്രിതര്ക്കുള്ള പ്രധാനമന്ത്രിയുടെ സ്കോളര്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
ഭീകരാക്രമണങ്ങളിലോ നക്സല് ആക്രമണങ്ങളിലോ വീരമൃത്യു വരിച്ച പോലീസ് ഉദ്യോഗസ്ഥരുടെ ആശ്രിതര്ക്കായുള്ള പ്രധാനമന്ത്രിയുടെ സ്കോളര്ഷിപ്പ് പദ്ധതി (PMSS)യിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. വീരചരമം പ്രാപിച്ച പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങള്ക്കും അര്ഹരായ മക്കള്ക്കും/ആശ്രിതര്ക്കും അപേക്ഷിക്കാം. നാഷണല് സ്കോളര്ഷിപ്പ് പോര്ട്ടല് (NSP- www.scholarship.gov.in) മുഖാന്തിരം ഓണ്ലൈനായി വേണം അപേക്ഷകള് സമര്പ്പിക്കേണ്ടത്. 2026-27 അധ്യയന വര്ഷത്തേക്കുള്ള അപേക്ഷകളാണ് പരിഗണിക്കുന്നത്. അവസാന തീയതി ഒക്ടോബര് മാസം 31. വിശദവിവരങ്ങള് കേരള പോലീസിന്റെ വെബ്സൈറ്റില്(www.keralapolice.gov.in) ലഭ്യമാണ്. പദ്ധതിയെക്കുറിച്ചുള്ള സംശയങ്ങൾക്ക് The Secretary to the Chairman, WARB, MHA, 8th Floor, NDCC-II Building, Jai Singh Road, New Delhi-110001, Telephone No: 011-23438111 E-Mail ID:[email protected] എന്നവിലാസത്തില് ബന്ധപ്പെടാവുന്നതതാണ്.


