സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചു. എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ

Oct 17, 2026
സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചു. എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ

കേരള സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചു. 2026 ഒക്ടോബർ 16-ലെ സർക്കാർ ഉത്തരവിന്റെയും കേരള ഗസറ്റ് വിജ്ഞാപനത്തിന്റെയും അടിസ്ഥാനത്തിൽ ഒൻപത് അംഗങ്ങളെയാണ് പുതിയ ബോർഡിലേക്ക് നാമനിർദേശം ചെയ്തിട്ടുള്ളത്. എം.സി. മായിൻ ഹാജിയാണ് പുതിയ ചെയർമാൻ. ബോർഡിന്റെ ഘടന നിയമാനുസൃതമാക്കുന്നതിനും പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമാണ് പുനഃസംഘടന. പുതിയ ബോർഡിൽ ഉൾപ്പെട്ട അംഗങ്ങൾ 1.⁠ ⁠എം.സി. മായിൻ ഹാജി — ചെയർമാൻ 2.⁠ ⁠കുറുക്കോളി മൊയ്തീൻ — നിയമസഭാംഗങ്ങളുടെ പ്രതിനിധി 3.⁠ ⁠സിറാസ് ഡി. കപാസി (ബോറ) — അംഗം 4.⁠ ⁠തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി — അംഗം 5.⁠ ⁠സജ്ന ഫിറോസ് (ബ്ലോക്ക് പഞ്ചായത്ത് അം​ഗം) — അംഗം 6.⁠ ⁠ജസീം സബാഹ് സി. (​ഗ്രാമപഞ്ചായത്ത് അം​ഗം) — അംഗം 7.⁠ ⁠എം.പി. മുസ്തഫൽ ഫൈസി — അംഗം 8.⁠ ⁠ഡോ. അബ്ദുൽ മജീദ് സ്വലാഹി — അംഗം 9.⁠ ⁠എ. മദീന ബീഗം — (എക്സ്-ഒഫീഷ്യോ), റവന്യൂ (എഫ്) വകുപ്പിലെ ജോയിന്റ് സെക്രട്ടറി വഖഫ് സ്വത്തുക്കളുടെ സംരക്ഷണം, നിയമാനുസൃതമായ ഭരണനിർവഹണം, അർഹരായ ഗുണഭോക്താക്കളുടെ അവകാശസംരക്ഷണം, ബോർഡിന്റെ പ്രവർത്തനങ്ങളിലെ സുതാര്യത എന്നിവയ്ക്കാണ് സർക്കാർ പ്രാധാന്യം നൽകുന്നത്.