അക്ഷയ സംരംഭകർക്ക് സംരക്ഷണം

പത്തനംതിട്ട ഡി പി എമ്മിനും, ജില്ലാ ഓഫീസിനും, സ്റ്റേറ്റ് ഐടി എംപ്ലോയീസ് യൂണിയന്റെ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ (SITeU) അഭിനന്ദനം; ആധാർ ഫണ്ട് ലഭ്യമാക്കണമെന്നും ആവശ്യം

Oct 17, 2026
അക്ഷയ സംരംഭകർക്ക് സംരക്ഷണം
പത്തനംതിട്ട: അക്ഷയ കേന്ദ്രങ്ങളിൽ സംരംഭകർക്ക് സംരക്ഷണം നൽകുന്നതിനായി ബോർഡ് സ്ഥാപിക്കാൻ ജില്ലാ കളക്ടറെക്കൊണ്ട് ഉത്തരവിറക്കുന്നതിൽ നേതൃത്വപരമായ പങ്ക് വഹിച്ച പത്തനംതിട്ട അക്ഷയ ജില്ലാ പ്രോജക്ട് മാനേജർക്കും (DPM) ജില്ലാ ഓഫീസിനും സ്റ്റേറ്റ് ഐടി എംപ്ലോയീസ് യൂണിയന്റെ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ (SITeU) അഭിനന്ദനം.
​പത്തനംതിട്ടയിൽ യുഐഡിഎഐ (UIDAI) ഓഫീസ് അനുവദിച്ചതുമായി ബന്ധപ്പെട്ട് അക്ഷയ സംരംഭകരെ ഗുരുതരമായി ബാധിച്ച വിഷയത്തിൽ, സംരംഭകർക്കൊപ്പം നിലയുറപ്പിച്ച ജില്ലാ ഓഫീസിൻ്റെയും ഡിപിഎമ്മിൻ്റെയും നടപടികളെയും കമ്മിറ്റി പ്രത്യേകം അഭിനന്ദിച്ചു.
​അതേസമയം, സംരംഭകർക്ക് ലഭിക്കാനുള്ള മുടങ്ങിക്കിടക്കുന്ന ആധാർ ഫണ്ട് അടിയന്തരമായി ലഭ്യമാക്കുന്നതിന് വേണ്ട ഇടപെടലുകൾ നടത്തണമെന്ന് ഡിപിഎമ്മിന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡൻ്റ് കൃഷ്ണദാസ്, ജില്ലാ സെക്രട്ടറി ഷാജഹാൻ, ട്രഷറർ റോജി ജേക്കബ്, വൈസ് പ്രസിഡൻ്റുമാരായ രാധാകൃഷ്ണൻ, സാജൻ എന്നിവരുടെ നേതൃത്വത്തിലാണ് അക്ഷയ ജില്ലാ പ്രോജക്ട് മാനേജർക്ക് കത്ത് നൽകിയത്
Jeferson Mathew Thrissur iRINJALAKUDA AREA RELATED NEWS REPORTING , LAST 18 YEARS RUNNING AKSHAYA CENTRE IN IRINJALAKUDA TOWN