പതിനഞ്ചാമത് അക്ഷയശ്രീ അവാർഡ് വിതരണം നാളെ
കാസർകോട് ഭീമനടി സ്വദേശി സെബാസ്റ്റ്യൻ പി.അഗസ്റ്റിനെയാണ് അക്ഷയശ്രീ അവാർഡിനായി തിരഞ്ഞെടുത്തിരിക്കുന്നത്

മുഹമ്മ: ജൈവ കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി സരോജിനി -ദാമോദരൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പതിനഞ്ചാമത് അക്ഷയശ്രീ അവാർഡ് വിതരണം നാളെ രാവിലെ 10ന് നടക്കും.ചെറുവയൽ കെ.രാമൻ ഉദ്ഘാടനം ചെയ്യും.മുഹമ്മ ഗൗരീനന്ദനം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി കുമാരി ഷിബുലാൽ അദ്ധ്യക്ഷയാകും.കാസർകോട് ഭീമനടി സ്വദേശി സെബാസ്റ്റ്യൻ പി.അഗസ്റ്റിനെയാണ് അക്ഷയശ്രീ അവാർഡിനായി തിരഞ്ഞെടുത്തിരിക്കുന്നത്.ഇൻഫോസിസ് സഹസ്ഥാപകൻ എസ്.ഡി.ഷിബുലാൽ മുഖ്യ പ്രഭാഷണം നടത്തും.