സാകല്യം പദ്ധതി ട്രാന്‍സ്‌ജെന്റര്‍ വ്യക്തികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു
എറണാകുളം : സാമൂഹ്യനീതി വകുപ്പ് നടപിലാക്കുന്ന സാകല്യം പദ്ധതിയിലേക്ക് ജില്ലയിലെ 18 വയസ് പൂര്‍ത്തിയായതും ട്രാന്‍സ്‌ജെന്റര്‍ തിരിച്ചറിയല്‍ കാര്‍ഡ് ഉള്ളതും സ്വന്തമായി ജീവിത മാര്‍ഗം ഇല്ലാത്തതുമായ ട്രാന്‍സ് വ്യക്തികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ നിശ്ചിത ഫോര്‍മാറ്റിലുള്ള അപേക്ഷ എറണാകുളം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നല്‍കണം. അപേക്ഷ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും ജില്ല സാമൂഹ്യനീതി ഓഫീസില്‍ ബന്ധപെടാം. ഫോണ്‍ : 0484 2425377