പി സി ആന്റ് പി എന്‍ ഡി ടി ആക്റ്റ്: സ്‌കാനിങ് കേന്ദ്രങ്ങളില്‍ പരിശോധന നടത്തും

നിയമത്തെ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് അവബോധന ക്ലാസുകള്‍   നടത്തുവാനും തീരുമാനിച്ചു

May 25, 2024
പി സി ആന്റ് പി എന്‍ ഡി ടി ആക്റ്റ്: സ്‌കാനിങ് കേന്ദ്രങ്ങളില്‍ പരിശോധന നടത്തും
Inspection -will -be- done- at -scanning- centers

കണ്ണൂർ : ഗര്‍ഭസ്ഥ ശിശുക്കളുടെ ലിംഗ നിര്‍ണയവുമായി ബന്ധപ്പെട്ട് പിസി ആന്റ് പിഎന്‍ഡിടി ആക്ടിന് കീഴില്‍ വരുന്ന ജില്ലയിലെ സ്‌കാനിങ് കേന്ദ്രങ്ങളില്‍ കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തും.  ഈ നിയമവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കൂടിയ ജില്ലാതല ഉപദേശക സമിതി യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.  ഈ നിയമത്തെ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് അവബോധന ക്ലാസുകള്‍   നടത്തുവാനും തീരുമാനിച്ചു. ഡി എം ഒ  ഡോ. എം പിയൂഷിന്റെ   ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ ഗവ.പ്ലീഡര്‍  അഡ്വ കെ അജിത്ത് കുമാര്‍, ഡോ ഇ തങ്കമണി, ഡോ  പി ടി ബിന്ദു, ഡോ ശബ്നം എസ്  നമ്പ്യാര്‍, ഡോ ജി അശ്വിന്‍, അഡ്വ ഷര്‍മിള മധുമ്മല്‍ എന്നിവര്‍ പങ്കെടുത്തു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.