മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ൽ​നി​ന്ന്​ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ഔ​ദ്യോ​ഗി​ക​മാ​യി ജലം ഇന്ന് തുറന്നുവിടും

തേ​നി ക​ല​ക്ട​ർ ഷ​ജീ​വ​ന​യാ​ണ് തേ​ക്ക​ടി​യി​ലെ ഷ​ട്ട​ർ തു​റ​ന്ന് ജ​ലം ഒ​ഴു​ക്കു​ക

മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ൽ​നി​ന്ന്​ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ഔ​ദ്യോ​ഗി​ക​മാ​യി ജലം ഇന്ന് തുറന്നുവിടും
water-will-be-released-from-mullaperiyar-dam-to-tamil-nadu-today

കു​മ​ളി: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ൽ​നി​ന്ന്​ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ഔ​ദ്യോ​ഗി​ക​മാ​യി ശ​നി​യാ​ഴ്ച ജ​ലം തു​റ​ന്നു​വി​ടും. തേ​നി ക​ല​ക്ട​ർ ഷ​ജീ​വ​ന​യാ​ണ് തേ​ക്ക​ടി​യി​ലെ ഷ​ട്ട​ർ തു​റ​ന്ന് ജ​ലം ഒ​ഴു​ക്കു​ക. തേ​നി ജി​ല്ല​യി​ലെ 14,707 ഏ​ക്ക​ർ സ്ഥ​ല​ത്തെ നെ​ൽ​കൃ​ഷി​ക്കും കു​ടി​വെ​ള്ള ആ​വ​ശ്യ​ത്തി​നു​മാ​യി സെ​ക്ക​ൻ​ഡി​ൽ 300 ഘ​ന അ​ടി ജ​ല​മാ​ണ് തു​റ​ന്നു​വി​ടു​ക. അ​ണ​ക്കെ​ട്ടി​ൽ നി​ല​വി​ൽ 119.10 അ​ടി ജ​ല​മാ​ണ് ഉ​ള്ള​ത്. സെ​ക്ക​ൻ​ഡി​ൽ 2466 ഘ​ന അ​ടി ജ​ല​മാ​ണ് ഇ​പ്പോ​ൾ അ​ണ​ക്കെ​ട്ടി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന​ത്.ഇ​തി​നി​ടെ, മ​ഴ​ക്കാ​ല​ത്ത് അ​ണ​ക്കെ​ട്ടി​ൽ സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ കേ​ന്ദ്ര നി​രീ​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഈ ​മാ​സം 13, 14 തീ​യ​തി​ക​ളി​ൽ മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തും.

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.