തിരുവനന്തപുരം :കേരളത്തിലെ മെഡിക്കൽ, ഡെൻ്റൽ പ്രവേശനത്തിൻ്റെ ആദ്യ അലോട്‌മെന്റ് വന്ന ഉടൻ തന്നെ സാമ്പത്തിക ദുർബലവിഭാഗങ്ങൾക്കുള്ള ഇ.ഡബ്ല്യൂ.എസ്. സംവരണത്തിനെതിരെ കെ.പി സി.സി. വൈസ് പ്രസിഡൻ്റ് വി.ടി. ബൽറാം നടത്തിയ പ്രസ്‌താവന വാസ്തവവിരുദ്ധവും തെറ്റിദ്ധാരണ പരത്തുന്നതുമാണെന്ന് സീറോമലബാർ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ വിലയിരു ത്തി. കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളിൽ ഇ.ഡബ്ല്യൂ.എസ്. സംവരണത്തിലൂടെ 'മുന്നാക്ക' ക്രിസ്ത്യൻ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ എം.ബി.ബിഎസ്. സീറ്റുകൾ അനർഹ മായി നേടിയെന്നാണ് വി.ടി. ബൽറാം ഫേസ്ബുക് പോസ്റ്റിൽ അടിസ്ഥാനരഹിതമായി ആരോപിക്കുന്നത്.
മുസ്ലിം മതവിഭാഗത്തിന് ഉയർന്ന അനുപാതം സീറ്റുകൾ ലഭിക്കേണ്ടതാണെന്നും ഇ.ഡബ്ല്യു.എസ്. സംവരണം നടപ്പിലാക്കിയതുകൊണ്ട് അവർക്ക് നഷ്ടമുണ്ടായി എന്നും അദ്ദേഹം പ്രസ്താവിക്കുന്നു. അതോടൊപ്പം ക്രൈസ്‌തവരിൽ മൂന്നാക്ക-പിന്നാക്ക വിഭജനവും പരാമർശ വിധേയമാക്കുന്നു. കേരളത്തിലെ പ്രധാന ന്യൂനപക്ഷങ്ങളായ മുസ്ലിം, ക്രിസ്‌ത്യൻ വിഭാഗങ്ങളുടെ സംവരണ സാഹചര്യങ്ങൾ തമ്മിൽ വലിയ അന്തരമാണുള്ളത്. ക്രൈസ്‌തവരിലെ ഭൂരിപക്ഷവും ജാതിസംവരണത്തിന് പുറത്തായിരിക്കുമ്പോൾ മുസ്ലിം മതവിഭാഗത്തിലെ എല്ലാവർക്കുംതന്നെ ഒ.ബി.സി./ എസ്.ഇ.ബി.സി. സംവരണം ലഭിക്കുന്നു.
സാമ്പത്തിക ദുർബലവിഭാഗങ്ങൾക്കായി 103-ാം ഭരണഘടനാഭേദഗതിയിലൂടെ നിലവിൽ വന്ന 10% ഇ.ഡബ്ല്യൂ.എസ്. സംവരണം ഭരണഘടനാപരമായി ലഭിച്ച നീതിയാണ്. ഇരട്ട സംവരണ ത്തിന് ഇടനൽകാത്തവിധവും ജാതി, മത പരിഗണനയ്ക്കപ്പുറം സാമ്പത്തിക പിന്നാക്കാവസ്ഥ യെന്ന ആധുനികകാലത്തെ മൂർത്തമായ ജീവിതയാഥാർഥ്യത്തോടു ബന്ധപ്പെടുത്തി രൂപീകരിക്ക പ്പെട്ട നിയമനിർമാണമാണ് ഇ.ഡബ്ല്യൂ.എസ്. ഈ സംവരണം നിലവിൽ വന്നപ്പോൾ മാത്രമാണ് പലവിധത്തിലും വെല്ലുവിളികൾ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന കേരളക്രൈസ്തവരിലെ വലിയൊരു വിഭാഗത്തിന് എന്തെങ്കിലുമൊരു സംവരണാനുകൂല്യം ലഭിച്ചുതുടങ്ങിയത്. അതിനെ പ്പോലും അത്യന്തം വിമർശനബുദ്ധിയോടെ അവതരിപ്പിക്കുന്ന വ്യാജപ്രചാരണങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്ന് സീറോമലബാർ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ അഭിപ്രായപ്പെടുന്നു.
കേരളത്തിൽ സംവരണത്തിൻ്റെപേരിൽ വോട്ടുബാങ്ക് രാഷ്ട്രീയത്തെ പ്രോത്സാഹിപ്പി ക്കുന്ന നിലപാടുകൾക്കെതിരെ പൊതുമനസാക്ഷി ഉണരണം. സംവരണം മതത്തിനും ജാതിക്കും സ്വാധീനത്തിനും വോട്ടുബാങ്കിനും വേണ്ടിയെന്നതിനു പകരം, യഥാർത്ഥത്തിൽ പിന്നാക്കാവസ്ഥ അനുഭവിക്കുന്ന അർഹതയുള്ളവർക്കു മാത്രമായി പരിമിതപ്പെടുത്തണം. ജനസംഖ്യാനുപാതിക സംവരണം എന്നപേരിൽ ജാതി - മത ആധിപത്യങ്ങൾ സ്ഥാപിച്ചെടുക്കാൻ ലക്ഷ്യമിട്ടുള്ള ചില രാഷ്ട്രീയകക്ഷികളുടെ ഗൂഢതാത്‌പര്യങ്ങളോടുള്ള എതിർപ്പും കമ്മീഷൻ അറിയിക്കുന്നു.
webdesk
As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.