ഇ ദര്‍ഘാസ് ക്ഷണിച്ചു
മെയ് 16 നുള്ളില്‍ www.etenders.kerala.gov.in എന്ന വെബ്‍സൈറ്റിലൂടെ ദര്‍ഘാസ് സമര്‍പ്പിക്കണം.
മലപ്പുറം: മുനിസിപ്പാലിറ്റി പരിധിയില്‍ മലപ്പുറം വില്ലേജിലുള്ള വിവിധ കിണറുകളില്‍ നിന്നും ചെളി നീക്കം ചെയ്യുകയും ഗാലറി പൈപ്പ് വൃത്തിയാക്കുകയും ചെയ്യുന്ന പ്രവൃത്തി (നം. എ:ഇഇ/എംപിഎം/01/2024-25-DRW-202324), മലപ്പുറം മുനിസിപ്പാലിറ്റി പരിധിയില്‍ പാണക്കാട്, മേല്‍മുറി വില്ലേജുകളിലെ വിവിധ കിണറുകളില്‍ നിന്നും ചെളി നീക്കം ചെയ്യുകയും കിണര്‍ വൃത്തിയാക്കുകയും ചെയ്യുന്ന പ്രവൃത്തി (നം. എ:ഇഇ/എംപിഎം/02/2024-25-DRW-202324), കൊണ്ടോട്ടി ഇരട്ടമുഴി റോ വാട്ടര്‍ പമ്പ് ഹൗസിലെ കിണറിലെ ചെളി നീക്കം ചെയ്യുന്ന പ്രവൃത്തി (നം. എ:ഇഇ/എംപിഎം/03/2024-25-DRW-202324) എന്നിവയ്ക്ക് വാട്ടര്‍ അതോറിറ്റി ഇ ദര്‍ഘാസ് ക്ഷണിച്ചു. മെയ് 16 നുള്ളില്‍ www.etenders.kerala.gov.in എന്ന വെബ്‍സൈറ്റിലൂടെ ദര്‍ഘാസ് സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2734857.