ഭരണഘടനാ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ പഞ്ചായത്ത് ആയി കോട്ടയം ജില്ലയിലെ ചിറക്കടവ് ഗ്രാമപഞ്ചായത്ത്
ഭരണഘടനാ സാക്ഷരതയിലും കോട്ടയം മുമ്പിൽ തന്നെ

കോട്ടയം : 100% ഭരണഘടനാ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ പഞ്ചായത്ത് എന്ന നേട്ടം കൈവരിച്ച് കോട്ടയം ജില്ലയിലെ ചിറക്കടവ് ഗ്രാമപഞ്ചായത്ത്. 2025 ജനുവരി 26ന് ഗവണ്‍മെന്റ് ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ് എം എല്‍ എയുടെ സാന്നിധ്യത്തില്‍ റിട്ടയേഡ് ജസ്റ്റിസ് ആന്റണി ഡോമിനിക് ആണ് സമ്പൂര്‍ണ്ണ ഭരണഘടന സാക്ഷരത നേടിയ പഞ്ചായത്തായി ചിറക്കടവിനെ പ്രഖ്യാപിച്ചത്.2024- 25 സാമ്പത്തിക വര്‍ഷത്തിലാണ് സമ്പൂര്‍ണ്ണ ഭരണഘടന സാക്ഷരത യജ്ഞം ആരംഭിക്കുന്നത്. പഞ്ചായത്തിലെ പത്തു വയസ്സിനു മുകളിലുള്ള എല്ലാ ആളുകള്‍ക്കും ഭരണഘടന പരമായ അവബോധം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഇതിന് തുടക്കം കുറിച്ചത്.