പി.എസ്.സി പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
മെയ് 14ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ നടത്തുന്ന ഒ.എം.ആർ പരീക്ഷയ്ക്ക് ജി.എച്ച്.എസ്.എസ്. കാരക്കുന്ന്, മലപ്പുറം എന്ന പുതിയ പരീക്ഷാകേന്ദ്രത്തിൽ ഹാജരായി പരീക്ഷയെഴുതണം

മലപ്പുറം : കാവടി, എൽ.ജി.എസ് (വിമുക്തഭടൻമാർ മാത്രം), വിവിധ വകുപ്പുകളിൽ എൽ.ജി.എസ് (പട്ടികജാതി/പട്ടികവർഗ്ഗം), ഓഫീസ് അറ്റൻഡന്റ് (കാറ്റഗറി നമ്പർ 101/2023, 448/2023, 451/2023, 481/2023 ...) തുടങ്ങിയ തസ്തികകളിലേക്ക് മെയ് 14ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ നടത്തുന്ന ഒ.എം.ആർ പരീക്ഷയ്ക്ക് മലപ്പുറം ജില്ലയിൽ ജി.എച്ച്.എസ്.എസ് മക്കരപറമ്പ (എച്ച്.എസ്.എസ്. സെക്ഷൻ) എന്ന കേന്ദ്രത്തിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1036975 മുതൽ 1037274 വരെയുള്ലവർ ജി.എച്ച്.എസ്.എസ്. കാരക്കുന്ന്, മലപ്പുറം എന്ന പുതിയ പരീക്ഷാകേന്ദ്രത്തിൽ ഹാജരായി പരീക്ഷയെഴുതണമെന്ന് പി.എസ്.സി മലപ്പുറം ജില്ലാ ഓഫീസര്‍ അറിയിച്ചു.