ടെക്നിക്കൽ ഹൈസ്കൂളിൽ സീറ്റൊഴിവ്
വിദ്യാർഥികൾക്ക് മേയ് ഏഴിനു നടക്കുന്ന സ്പോട്ട് അഡ്മിഷൻ വഴി പ്രവേശനം നേടാം
തിരുവനന്തപുരം: 2024-25 അദ്ധ്യയന വർഷത്തിൽ നെയ്യാറ്റിൻകര കുളത്തൂർ ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ ഒഴിവുള്ള സീറ്റിലേക്ക് 8ാം ക്ലാസ് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് മേയ് ഏഴിനു നടക്കുന്ന സ്പോട്ട് അഡ്മിഷൻ വഴി പ്രവേശനം നേടാം. താൽപര്യമുള്ള വിദ്യാർഥികൾ ബന്ധപ്പെട്ട രേഖകൾ സഹിതം രക്ഷകർത്താവിനോടൊപ്പം സ്കൂളിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക് : 9400006461, 9446036790, 9446065658.